
ലണ്ടന്‍: ബര്‍ത്ത് ഡേ ആഘോഷം ഫേസ്ബുക്ക് ലൈവില്‍ പുകര്ത്തിയ സംഗീതജ്ഞന് കൊല്ലപ്പെട്ടു. താന്‍ ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളും അദ്ദേഹം ചിത്രീകരിച്ച ഫേസ്ബുക്ക് ലൈവിലുിണ്ടായിരുന്നു. പ്രെന്റിസ് റോബിന്‍സണ്‍ എന്ന സംഗീതജ്ഞനാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായിരിക്കുന്നത്. സെല്‍ഫി ചിത്രീകരിക്കുന്നതിനിടെ ഒരാള്‍ എത്തി പ്രെന്റിസിനെ വെടി വെയ്ക്കുകയായിരുന്നു. നാല് പ്രാവശ്യം പ്രതി നിറയൊഴിച്ചു.
കാല്ലോട്ടില് നിന്നും അറ്റ്ലാന്ഡയിലേക്കുള്ള യാത്രക്കിടെയാണ് നീല നിറത്തിലുള്ള ജാക്കറ്റ് ധരിച്ചെത്തിയ ആള് പ്രെന്റിസിന് നെരെ നിറയൊഴിച്ചത്. നിങ്ങള്‍ ഫേസ്ബുക്ക് ലൈവിലാണോ എന്ന് ചോദിച്ചതിന് ശേഷമായിരുന്നു ഇത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. പലപ്പോഴും ഫേസ്ബുക്ക് ലൈവിലെത്തുന്നയാളാണ് പ്രെന്റിസ്.
Post Your Comments