KeralaLatest NewsNews

മധുവിനെ വിശപ്പിന്റെ രക്തസാക്ഷിയായി ചിത്രീകരിക്കാൻ ആർക്കാണ് തിടുക്കം : എം ബി രാജേഷ്

അട്ടപ്പാടിയില്‍ ആള്‍കൂട്ടത്തിന്റെ ആക്രമണത്തില്‍ മരിച്ച മധുവിനെ പട്ടിണിയുടെ രക്തസാക്ഷിയായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ചിലരുടെ രാഷ്ട്രീയ ലക്ഷ്യം എന്താണെന്ന് പാലക്കാട് എം പി, എം. ബി രാജേഷ്. മനോനില തകരാറിലായി, എല്ലാവരില്‍ നിന്നും അകന്ന്, ഉറ്റവര്‍ക്ക് പോലും പിടികൊടുക്കാതെ ഏകാന്തമായ ജീവിതം നയിച്ച മധുവിന്റെ ദുരന്തം ഉയര്‍ത്തിയ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് വഴി തിരിച്ചു വിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താനായിരുന്നു ചിലര്‍ക്ക് വ്യഗ്രത. മധു ആള്‍ക്കൂട്ട ക്രിമിനലിസത്തിന്റെ രക്തസാക്ഷിയാണെന്ന വസ്തുത എല്ലാവര്‍ക്കുമറിയാം.

അത് കണക്കിലെടുത്താണ് സര്‍ക്കാരിന്റെയും പോലീസിന്റെയും നടപടികള്‍ ഉണ്ടായിട്ടുള്ളത്. തലയും താടിയും നരച്ചു കഴിഞ്ഞിട്ടും ഔചിത്യമുദിച്ചിട്ടില്ലാത്ത ഒരു പ്രമുഖ നേതാവിന്റെ പ്രകടനം ഈ അസംബന്ധ നാടകങ്ങളുടെയാകെ പ്രതീകമായി തീര്‍ന്നിരുന്നല്ലോ. മധുവിന്റെ വീട് സന്ദർശിച്ചപ്പോൾ മനസ്സിലായി അവർ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്നവർ ആണെന്ന്.സ്വന്തമായുള്ള ഒരേക്കര്‍ ഭൂമിയില്‍ വാഴക്കൃഷി. അടച്ചുറപ്പുള്ള വൈദ്യുതീകരിച്ച വീട്. ടീ വി, ഫോണ്‍ തുടങ്ങിയ സൌകര്യങ്ങളുള്ള ഭേദപ്പെട്ട സാഹചര്യം.

പട്ടിണിയുടെ കഥകളെ കുടുംബം ഒന്നടങ്കം നിഷേധിച്ചു. മധു ഒന്‍പതു വര്‍ഷം മുന്‍പ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചുതുടങ്ങിയ ശേഷം വീടുവിട്ട് കാടുകയറുകയായിരുന്നു. ചികിത്സ ലഭ്യമാക്കാന്‍ വീട്ടുകാര്‍ പലതവണ ശ്രമിച്ചുവെങ്കിലും മധു അതിനൊന്നും ഒരിക്കലും വഴങ്ങിയില്ല. ‘രാഷ്ട്രീയ സ്പിന്‍ ബൌളര്‍മാര്‍’ കിണഞ്ഞു ശ്രമിച്ചിട്ടും അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ സര്‍ക്കാരിനെതിരെ കുത്തിത്തിരിപ്പുണ്ടാക്കാനായില്ല. എം ബി രാജേഷ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button