
ലണ്ടന്‍: ഭാര്യയ്ക്ക് വീട്ട് ഉടമയുടെ മകനുമായി ലൈംഗികബന്ധം ഉണ്ടെന്നും, ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചെന്നും മനസിലാക്കിയ അധ്യാപകന്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. അധ്യാപകനായ ഡേവിഡ് വിംഗ് തന്റെ ഭാര്യയായ യുവോന്നെയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഭാര്യയുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചെന്നും മനസിലായതോടെ ഡേവിഡ് യുവോന്നെയെ വാള്‍ ഉപയൊഗിച്ച് തലയ്ക്കിട്ട് വെട്ടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്ഥലം വിടുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ പോലീസ് പിടികൂടി.
അതേസമയം ഭാര്യയും വീട്ട് ഉടമയുടെ മകനും തമ്മില്‍ ലൈംഗികബന്ധം ഡേവിഡിന് അറിയാമായിരുന്നെന്നും. ഇതില്‍ ഡവിഡിന് കുഴപ്പം ഒന്നും ഇല്ലായിരുന്നെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. എന്നാല്‍ ഇവരുടെ ബന്ധം വളരെ അടുത്തതാണ് ഡേവിഡിനെ പ്രകോപിതനാക്കിയതെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.
സംഭവദിവസം രാവിലെ ഡേവിഡ് അമിതമായി മദ്യപിച്ചിരുന്നു. തുടര്‍ന്ന് വീട്ട് ഉടമയുടെ മകനുമായുള്ള ബന്ധത്തെ കുറിച്ച് സംസാരവും തര്‍ക്കവും ഉണ്ടായി. തുടര്‍ന്നാണ് ഡേവിഡ് യുവോന്നെയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
Post Your Comments