ന്യൂഡല്‍ഹി: സംയുക്ത നാവികാഭ്യാസം- മിലനില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം മാലദ്വീപ് നിരസിച്ചതായി നാവികസേനയുടെ ചീഫ് അഡ്മിറല്‍ സുനില്‍ ലാന്‍ബ അറിയിച്ചു. പങ്കെടുക്കാതിരിക്കുള്ള തീരുമാനത്തിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also:ശുഹെെബ് വധം: പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
മിലനില്‍ പങ്കെടുക്കാന്‍ പതിനാറ് രാജ്യങ്ങള്‍ സമ്മതം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രാദേശിക സഹകരണം വര്‍ധിപ്പിക്കുക, നിര്‍ണായക സമുദ്ര മേഖലകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് മിലൻ മാർച്ച് സംഘടിപ്പിക്കുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ രണ്ടുവര്‍ഷത്തില്‍ ഒരിക്കലാണ് മിലന്‍ സംഘടിപ്പിക്കുന്നത്.
Post Your Comments