ഷാര്‍ജ•31 കാരിയായ എത്യോപ്യന്‍ വീട്ടുജോലിക്കാരിയെ അവരുടെ എമിറാത്തി സ്പോണ്‍സറുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ ശരീരത്തില്‍ നിരവധി കുത്തുകളേറ്റ പാടുകളുണ്ട്.
വീട്ടുജോലിക്കാരിയുടെ തൊഴിലുടമ തന്നെയാണ് വിവരം ഷാര്‍ജ പോലീസിന്റെ ഓപ്പറേഷന്‍സ് റൂമില്‍ അറിയിച്ചത്. ഉടന്‍തന്നെ ഫോറന്‍സിക് വിദഗ്ധര്‍, സി.ഐ.ഡി, ക്രൈം സീൻ വിദഗ്ധർ, പട്രോള്‍, ആംബുലന്‍സ് തുടങ്ങിയവര്‍ അടങ്ങിയ സംഘം സ്ഥലത്ത് എത്തിയെങ്കിലും വീട്ടുജോലിക്കാരി മരിച്ചിരുന്നു.
You may also like: ഷാര്‍ജയില്‍ ഏഷ്യന്‍ റെസ്റ്റൊറന്റില്‍ പ്രവാസിയെ വെട്ടിക്കൊന്നു
മരണകാരണം കണ്ടെത്തുന്നതിന് പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. അതേസമയം, സംഭവസ്ഥലത്ത് നിന്നും യുവതിയുടെ മൊബൈലിലെ വിരലടയാളം, മറ്റ് നിരവധി വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഫോറന്‍സിക് വിദഗ്ദര്‍ ശേഖരിച്ചിട്ടുണ്ട്.
അടിവയര്‍,കഴുത്ത്,മുഖം എന്നിവിടങ്ങളില്‍ ഏറ്റ കുത്തിന്റെ ഫലമായുണ്ടായ രക്തസ്രാവം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കുറ്റാന്വേഷണ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിന് പിന്നിലെ ദുരൂഹത അവസാനിപ്പിക്കാന്‍ തൊഴിലുടമയെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Post Your Comments