മുംബൈ•അര്‍ദ്ധരാത്രി കഴിഞ്ഞാണ് ദുബായില്‍ നിന്നും ഒരു ഫോണ്‍ കോള്‍ അമര്‍ സിംഗിന് ലഭിക്കുന്നത്. മറുവശത്ത് ശബ്ദമുണ്ടായില്ല. “ഭാഭി ഇനി ഇല്ല”- തൊണ്ടയടച്ച ശബ്ദത്തോടെ ബോണി കപൂര്‍ പറഞ്ഞു.
ശ്രീദേവിയുടെ മരണ ശേഷം വിവരം പറയാന്‍ ബോണി കപൂര്‍ വിളിച്ച ആദ്യ ഫോണ്‍ കോളുകളില്‍ ഒന്നാണിത്. ഒരിക്കല്‍ മുലായം സിംഗിന്റെ വലംകൈയായിരുന്ന രാഷ്ട്രീയക്കാരനായ അമര്‍ സിംഗ്, ബോണിയുടെ സ്പീഡ് ഡയല്‍ ലിസ്റ്റിലുള്ളയാളാണ്.
ഞായറാഴ്ച പുലര്‍ച്ചെ, 12.40 ഓടെയാണ് ബോണി അമര്‍ സിംഗിനെ വിളിച്ചതെന്നാണ് കുടുംബാംഗങ്ങള്‍ നല്‍കുന്ന വിഅരം. സംഭവം നടന്ന സമയം മുതല്‍ ബോണി അമര്‍ സിംഗിനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു എന്നാല്‍ അമര്‍ സിംഗ് ഫോണ്‍ സൈലന്റ് ആക്കി വച്ചിരുന്നതിനാല്‍ ഫോണ്‍ വന്നതറിഞ്ഞില്ല. ഒടുവില്‍ ഡല്‍ഹിയിലെ ലാന്‍ഡ് ഫോണ്‍ വഴിയാണ് ബോണി അമര്‍ സിംഗിനെ ബന്ധപ്പെടുന്നത്.
You may also like: ശ്രീദേവി മദ്യപാനിയോ? അമര്‍ സിംഗിന് പറയാനുള്ളത്
ആ ഫോണ്‍ കോളില്‍ വേറെ എന്തെങ്കിലും പറഞ്ഞോ എന്ന ചോദ്യത്തിന് “കൂടുതൽ സംസാരിക്കാനുള്ള സാധ്യതകളൊന്നും ഉണ്ടായില്ല. അങ്ങനെയൊരു അവസ്ഥയായിരുന്നു. “-അമര്‍ സിംഗ് പറഞ്ഞു.
സംഭവത്തിന് ഒരു ദിവസം മുന്‍പ് അമര്‍ സിംഗും ബോണി കപൂറും ലക്നൗവില്‍ ഒന്നിച്ചുണ്ടായിരുന്നു. യു.പി മുഖ്യമന്ത്രി സംഘടിപ്പിച്ച നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനായാണ് ഇരുവരും എത്തിയത്.
എന്നാല്‍ തനിക്ക് ഇരിപ്പിടം നല്‍കാതെ അപമാനിക്കുകയും അവഗണിക്കുകയും ചെയ്തതിനാല്‍ താന്‍ നിക്ഷേപക സംഗമം ബഹിഷ്കരിച്ചിരുന്നതായി അമര്‍ സിംഗ് പറഞ്ഞു. പിന്നീട് ബോണി ദുബായില്‍ ശ്രീദേവിയുടെ അടുത്തേക്ക് പോയതായും അമര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.
ദുബായില്‍ നിന്ന് കൊണ്ടുവരുന്ന വരുന്ന ശ്രീദേവിയുടെ ഭൗതിക ശരീരവും കാത്ത് അമര്‍ സിംഗ് ഇപ്പോള്‍ മുംബൈയിലേക്ക് പോയിരിക്കുകയാണ്.
“അതൊരു ഭയാനകമായ സാഹചര്യമാണ്. എനിക്ക് തോന്നുന്ന കാര്യങ്ങൾ പറയാൻ വാക്കുകളില്ല. ഒരു ദിവസം ഞങ്ങൾ ഒരു കല്യാണത്തിനു നൃത്തം ചെയ്യുകയായിരുന്നു, ഇപ്പോള്‍ ഈ വാര്‍ത്ത വന്നിരിക്കുന്നു.- അമര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.
“ശ്രീദേവി വളരെ നന്നായിരിക്കുകയായിരുന്നു. അവരുടെ സിനിമകൾ നന്നായിരുന്നു. അവർക്ക് കടങ്ങളൊന്നും ഉണ്ടായിരുന്നില്ല, അവരുടെ എല്ലാ കുടിശ്ശിക നേരത്തെ നീക്കിയിരുന്നു. സംഭവിച്ചത് എന്തായാലും വെറും ദുരന്തമാണ്”- സിംഗ് പറഞ്ഞു.
Post Your Comments