Latest NewsKeralaIndiaNews

രണ്ട് മണിക്കൂർകൊണ്ട് ജീവിതം മാറിമറിഞ്ഞു: സി.പി.എം നേതാവ് ലക്ഷാധിപതിയായത് ഇങ്ങനെ

 

കാസര്‍കോട് : കോളനിക്കാരുടെ പട്ടയ അപേക്ഷയുമായി താലൂക്ക് ഓഫീസിലേക്ക് പോകുന്നതിനിടെ സി.പി.എം. നേതാവെടുത്ത കേരള ഭാഗ്യക്കുറി ടിക്കറ്റിന് സമ്മാനപ്പെരുമഴ. ദേലംപാടി പഞ്ചായത്തിലെ പള്ളഞ്ചി കാട്ടിപ്പാറയിലെ ഡി.എ.അബ്ദുള്ളക്കുഞ്ഞിയാണ് ഈ ഭാഗ്യവാന്‍. നറുക്കെടുപ്പിന് രണ്ടുമണിക്കൂര്‍ മുന്‍പാണ് ഇയാള്‍ ടിക്കറ്റുകളെടുത്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് നറുക്കെടുത്ത വിന്‍ വിന്‍ ലോട്ടറി ടിക്കറ്റുകളിലാണ് ഒന്നാംസമ്മാനമായ 65 ലക്ഷം രൂപയും മുഴുവന്‍ സമാശ്വസ സമ്മാനങ്ങളും അബ്ദുള്ളക്കുഞ്ഞിയെ തേടിയെത്തിയത്.

വാടകവീട്ടിലായിരുന്നു അബ്ദുള്ളക്കുഞ്ഞിന്റെ താമസം. പുതുതായി ഒരു വീട് നിർമ്മിക്കുന്നതിന്റെ ഞെരുക്കത്തിനിടയിലാണ് ഭാഗ്യദേവത അബ്‌ദുള്ളക്കുഞ്ഞിനെ അനുഗ്രഹിച്ചത്.ചെര്‍ക്കള ബസ് സ്റ്റാന്‍ഡിലുള്ള മധു ലോട്ടറി ഏജന്‍സിയില്‍നിന്നാണ് ഉച്ചയ്ക്ക് 12.45-ന് ഒരേ നമ്പറില്‍ 12 സീരിയലുകളിലുമുള്ള ടിക്കറ്റുകള്‍ ടിക്കറ്റൊന്നിന് 30 രൂപ പ്രകാരം 360 രൂപ നല്‍കി വാങ്ങിയത്. ണഢ 594229 നമ്പറിലുള്ള ടിക്കറ്റിന് ഒന്നാംസമ്മാനമായ 65 ലക്ഷം രൂപയും അതേ നമ്പറിലുള്ള മറ്റ് 11 ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനമായ 10,000 രൂപ വീതവുമാണ് ലഭിച്ചത്.നാലുമാസം മുന്‍പ് ഇതേ സ്റ്റാളില്‍നിന്നെടുത്ത ടിക്കറ്റില്‍ അബ്ദുള്ളക്കുഞ്ഞിക്ക് 60,000 രൂപ സമ്മാനം ലഭിച്ചിരുന്നു. സി.പി.എം. കാറഡുക്ക ഏരിയാ കമ്മിറ്റി അംഗവും പാർട്ടി ലോക്കല്‍ സെക്രട്ടറിയുമാണ് അബ്ദുള്ളകുഞ്ഞ്‍.

also read:രണ്ട് മണിക്കൂർകൊണ്ട് ജീവിതം മാറിമറിഞ്ഞു: സി.പി.എം നേതാവ് ലക്ഷാധിപതിയായത് ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button