ത്രിപുരയില്‍ ബിജെപി അധികാരം പിടിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. 60 സീറ്റില്‍ ബിജെപി 44 മുതല്‍ 50 സീറ്റ് വരെ നേടും എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. നാഗാലാന്‍ഡ്, ത്രിപുര, മേഖാലയ എന്നിവിടങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലമാണ് എത്തുന്നത്. നാഗാലാന്‍ഡ് മേഖാലയ വോട്ടിംഗ് ഏഴ് മണി മുതല്‍ നാല് മണി വരെയാണ് നടക്കുക.
മാര്‍ച്ച് ആറിന് മേഖാലയയിലും 13ന് നാഗാലാന്‍ഡിലും 14ന് ത്രിപുരയിലും അസംബ്ലി തെരഞ്ഞെടുപ്പ് നടക്കും. ബിജെപി കോണ്‍ഗ്രസ്സ് ഇടത് പക്ഷത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇത്. പുറത്തുവരുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനുസരിച്ച് ബിജെപി തന്നെ വീണ്ടുപം ഭരണത്തില്‍ എത്തും.
ഇടത് പക്ഷത്തെ സംബന്ധിച്ചിടത്തോളം ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. മാത്രമല്ല ഇക്കുറി ത്രിപുരയിലെ ജയം അത്യന്തം കഠിനവുമാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നരവധി റാലികളാണ് ഓരോ സംസ്ഥാനത്തും സംഘടിപ്പിക്കുന്നത്.
Post Your Comments