Latest NewsNewsIndia

മകൻ അച്ഛന്റെ കഴുത്ത് അറുത്ത ശേഷം ചെയ്തത് കേട്ടാൽ മനസ് മരവിക്കും

 

ഉത്തർപ്രദേശ്: മകൻ അച്ഛന്റെ കഴുത്ത് അറുത്ത ശേഷം ഫെവിക്കോൾ കൊണ്ട് ഒട്ടിച്ചു. ഉത്തര്‍ പ്രദേശിലെ ബസ്തി ജില്ലയിലുള്ള ദാരിയാപ്പൂര്‍ ജംഗിള്‍ ടോള ഏരിയയിലെ ഫൈസവ ഗ്രാമത്തിലാണ് സംഭവം.
രാംദേവ് മിശ്ര എന്ന റിട്ടയേഡ് റെയില്‍വേ ഉദ്യോഗസ്ഥനെയാണ് മകന്‍ കഴുത്തറുത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌.

40കാരനായ മകൻ രാംദേവ് മിശ്രയുടെ കഴുത്ത് മൂർച്ചയുള്ള കത്തികൊണ്ട് മുറിക്കുകയായിരുന്നു. അച്ഛന്റെ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ ടിവിയുടെ ശബ്ദം ഉയർത്തുകയും ചെയ്‌തു. കഴുത്തിൽ നിന്ന് രക്തം ശക്തമായി വരാൻ തുടങ്ങിയതോടെ ഇയാൾ അച്ഛന്റെ കഴുത്ത് ഫെവിക്കോൾ ഉപയോഗിച്ച് ഒട്ടിക്കാനും ശ്രമിച്ചു. ശേഷം സ്ഥലം വിട്ടു.

ഏറെ നേരത്തിന് ശേഷം രാംദേവ് മിശ്രയുടെ അലര്‍ച്ച പുറത്ത് ആളുകള്‍ കേള്‍ക്കുകയും അവര്‍ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസെത്തി വാതില്‍ പൊളിച്ചാണ് അകത്തു കയറിയത്.
ഗുരുതരാവസ്ഥയിലായിരുന്ന രാംദേവ് മിശ്രയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം അപകടനില ഇതുവരെ തരണം ചെയ്തിട്ടില്ല.

മകനെതിരെ അയാളുടെ ആദ്യഭാര്യയെ ടെറസില്‍ നിന്ന് തള്ളി താഴെയിട്ടു കൊന്ന കുറ്റത്തിന് ഇപ്പോഴും കേസുണ്ടെന്നും അയാള്‍ കുടുംബമായി ഒളിവിലാണെന്നും പിടികൂടാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയമിച്ചിട്ടുണ്ടെന്നും ബസ്തി ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ സങ്കല്‍പ്പ് ശര്‍മ്മ അറിയിച്ചു.

also read: രാഷ്ട്രീയക്കാരുടെ കോച്ചിങ് സെന്റർ നിങ്ങൾക്കും എടുക്കാം അഡ്‌മിഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button