ഒട്ടുമിക്ക ആളുകള്‍ക്കും ഉള്ള ഒരു അസുഖമാണ് തുമ്മല്‍. പൊടിയുടേയും തണുപ്പിന്റെയുമൊക്കെ അലര്‍ജി കാരണം നമുക്ക് തുമ്മല്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ രാവിലെ എഴുനേല്‍ക്കുമ്പോള്‍ തന്നെ തുമ്മല്‍ ഉള്ളവരും ഒട്ടും കുറവല്ല. രാവിലെയുള്ള തുമ്മല്‍ നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല.
Also Read : ദിവസവും തുമ്മുന്നത് 8000 തവണ : ഉറങ്ങുമ്പോള്‍ മാത്രം ആശ്വാസം, വിചിത്ര രോഗാവസ്ഥയില്‍ പെണ്‍കുട്ടി
രാവിലെയുള്ള തുമ്മല്‍ കഫവൃദ്ധിമൂലമാണുണ്ടാകുന്നു. ചിലരില്‍ ഇത് വര്‍ധിച്ച് ക്രമേണ ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും ശരീരത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് ഉണ്ടാകുന്ന വ്യതിയാനം മൂലം ചില പ്രത്യേക വസ്തുക്കള്‍ക്ക് ശരീരവുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ ശരീരം അസ്വഭാവിക രീതിയില്‍ പ്രതികരിക്കുന്നു. അതാണ് അലര്‍ജി, തുമ്മല്‍, ശ്വാസതടസം തുടങ്ങിയവ. അഞ്ചു തുളസിയില, അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് രാവിലെ കഴിക്കുക.
Post Your Comments