Latest NewsNewsInternational

സ്‌ക്വയര്‍റൂട്ട് തോക്കാണെന്ന് പറഞ്ഞ വിദ്യാര്‍ഥിയുടെ വീട്ടില്‍ റെയ്ഡ്

 

ലൊസാഞ്ചല്‍സ്: സ്ക്വയര്‍ റൂട്ടിനെ സൂചിപ്പിക്കുന്ന ചിഹ്നം തോക്കായി ചിത്രീകരിച്ച വിദ്യാര്‍ഥിയുടെ വീട്ടില്‍ റെയ്ഡ്. ഫ്‌ളോറിഡായിലെ വെടിവെയ്പിന് ഒരാഴ്ച പിന്നിട്ടപ്പോഴാണ് ലൂസിയാനയിലെ ഒബര്‍ലിന്‍ ഹൈസ്കൂളിലെ ഒരു വിദ്യാര്‍ഥി കണക്കു ക്ലാസില്‍ സ്ക്വയര്‍ റൂട്ടിനെ സൂചിപ്പിക്കുന്ന ചിഹ്നം ബോര്‍ഡില്‍ വരച്ചത്. ഇതേ സമയം ക്ലാസിലുണ്ടായിരുന്ന മറ്റൊരു കുട്ടി ഈ ചിഹ്നം തോക്കിനെ പോലെയിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു.

കുട്ടികൾ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായതോടെ കളി കാര്യമായി. അധ്യാപകർ ഇടപെട്ടു. സ്ക്വയര്‍റൂട്ടിനെ തോക്കാണെന്ന് പറഞ്ഞ കുട്ടിയെ അധ്യാപകർ ചോദ്യം ചെയ്‌തു. ഈ ചിഹ്നം കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ കൂടി വന്നതോടെ കൂടുതൽ അന്വേഷണങ്ങൾക്ക് വഴിവെച്ചു. തുടർന്ന് കുട്ടിയുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. എന്നാൽ ഒന്നും തന്നെ കണ്ടെത്താനായില്ല. വിദ്യാര്‍ഥിയുടെ പേരില്‍ അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ലെങ്കിലും തീരുമാനം സ്‌കൂൾ ബോര്‍ഡിന് വിട്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ഈ സംഭവം സോഷ്യല്‍ മീഡിയായില്‍ വൈറലായി.

also read:പത്തുവയസുകാരിയെ പീഡിപ്പിച്ച ലീഗ് നേതാവ് ഒളിവില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button