Latest NewsKeralaNews

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രശ്ന പരിഹാരത്തിന് പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ശക്തമായ ഇടപെടല്‍: രേഖകള്‍ പുറത്ത്

കൊച്ചി•കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രശ്നത്തില്‍ പരിഹാരം ഉണ്ടായതിന്‍റെ പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ശക്തമായ ഇടപെടലിന് പങ്കുണ്ടെന്ന് വ്യക്തമായി.

പെന്‍ഷന്‍ കാരുടെ ദുരിതജീവിതത്തിന് പരിഹാരം തേടി എല്ലാ വാതിലുകളും മുട്ടി, ഗതികെട്ട ഒരു മുന്‍ജീവനക്കാരന്‍ ഏറണാകുളത്ത് താമസിക്കുന്ന ടി.എല്‍ വിന്‍സന്റ് ഒടുവില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. അത് കേരളത്തിലെ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ചുകൊടുത്തിട്ട് വേണ്ടതു ചെയ്യാന്‍ പി.എം.ഓ ആവശ്യപ്പെടുന്നു. വീണ്ടും ആഴ്ചകള്‍ പലതു കഴിഞ്ഞിട്ടും അനക്കമില്ലെന്നു കണ്ട്, വിന്‍സന്റ് വീണ്ടും പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തെഴുതി. വിഷയത്തില്‍ അടിയന്തിരമായി ഇടപെടാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള പി.എം.ഓ യുടെ കത്ത് ഇത്തവണ കിട്ടിയത് കേരള ചീഫ് സെക്രട്ടറിക്കാണ്. നടപടികള്‍ എടുത്തിട്ട് പരാതിക്കാരനെ അറിയിക്കാനും പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശിച്ചു. ആ കത്തിന്‍റെ കോപ്പി പരാതിക്കാരനും കിട്ടി. പി.എം.ഓ മോണിട്ടര്‍ ചെയ്യാന്‍ തുടങ്ങിയതോടെ പ്രശ്നം എത്രയും വേഗം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു. ആഴ്ചകള്‍ക്കകം പരിഹാരവുമുണ്ടായി.

പെന്‍ഷന്‍ പ്രശ്നത്തിന് പരിഹാരമയതില്‍ ഹൃദയംഗമമായി നന്ദി പ്രകാശിപ്പിച്ചു കൊണ്ട് കഴിഞ്ഞ ദിവസം വിന്‍സന്റ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. അതിലെ വരികള്‍ താഴെ

“സന്തോഷത്തില്‍ ഒരു കാര്യം സാറിനെ അറിയിക്കുവാനുള്ളത് പ്രായമായ ഒരു ഇന്ത്യന്‍ പൌരന്‍റെ കത്തിന് വളരെയധികം വില കല്‍പ്പിച്ച് നടപടിക്കായി കത്ത് അയയ്ക്കുകയും അതിന്‍റെ കോപ്പി എനിക്ക് അയച്ചു തന്നതിനും നന്ദി അറിയിക്കുകയും അടുത്ത ഭരണത്തിലും ശ്രീ നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി വരണമെന്ന് ആഗ്രഹിക്കുകയും അതിനായി ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു കൊണ്ട് കത്ത് നിര്‍ത്തുന്നു.”

shortlink

Related Articles

Post Your Comments

Related Articles


Back to top button