കായംകുളം: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. രാവിലെ പതിനൊന്നോടെ ദേശീയപാതയിൽ കരീലക്കുളങ്ങര സ്പിന്നിംഗ് മില്ലിന് സമീപമായിരുന്നു അപകടം. ഹരിപ്പാട് താമലാക്കൽ സ്വദേശിയായ ഓട്ടോ ഡ്രൈവർക്കും ലോറിയിൽ സഞ്ചരിച്ച മൂവാറ്റുപുഴ സ്വദേശി നൗഫലിനുമാണ് പരിക്ക്. ഇതിൽ ഓട്ടോ ഡ്രൈവറുടെ നില ഗുരുതരമാണ്.
ഇയാളെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നിരുന്നു. അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് ഓട്ടോ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.
ALSO READ ;പോലീസ് സ്റ്റേഷന് മുന്നില് യുവാവ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തു: കാരണം ഇതാണ്
Post Your Comments