Latest NewsYouthLife StyleFood & CookeryHealth & Fitness

വിയര്‍പ്പുനാറ്റം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

വിയര്‍പ്പിനു ഗന്ധമില്ലെന്നതാണ് വാസ്തവം. മനുഷ്യ ശരീരത്തിലെ ബാക്ടീരിയകളാണ് വിയര്‍പ്പിനെ ദുര്‍ഗന്ധമുളളതാക്കുന്നത്. വിയര്‍പ്പുമായി ചേരുന്ന ബാക്ടീരിയകള്‍ അതിലെ പ്രോട്ടീനെ അമിനോ ആസിഡാക്കി മാറ്റുന്നതോടെ വിയര്‍പ്പിന് ദുര്‍ഗന്ധം ഉണ്ടാകുന്നു.നിരവധി ആളുകള്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന വിയര്‍പ്പു നാറ്റത്തെ എങ്ങനെ ഒഴിവാക്കാം എന്നുനോക്കാം.

ഭക്ഷണരീതികളാണ് ആദ്യമായി നിയന്ത്രിക്കേണ്ടത്. സ്‌പൈസി ഫുഡ് പ്രധാനമായും ഒഴിവാക്കണം. ധാരാളം വെളളം കുടിക്കുന്നതും നല്ലതാണ്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, വെളുത്തുള്ളി, അച്ചാര്‍, റെഡ് മീറ്റ്, അധികം തണുത്തതും ചൂടുള്ളതുമായ ഭക്ഷണങ്ങള്‍, ഐസ്‌ക്രീം, ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവയും ഒഴിവാക്കണം.

കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് ശരീരത്തിലെ വായു സഞ്ചാരം കൂട്ടും ഇത്‌വിയര്‍പ്പു കുറയ്ക്കുന്നു. ബാക്ടിരിയകള്‍ പെരുകുന്നത് തടയുന്നു. മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിലുടെയും അമിത വിയര്‍പ്പിനെ തടയാനാവും. ടെന്‍ഷന്‍ കുറക്കാന്‍ നല്ലൊരു മാര്‍ഗമാണ് യോഗ. ചില ലേപനങ്ങള്‍ ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും വിയര്‍പ്പു നാറ്റത്തെ തടയും ചെയ്യുന്നു. ടി-ട്രീ ഓയില്‍, ലാവണ്ടര്‍ ഓയില്‍ ഇവയിലൊന്നു പുരട്ടിയാല്‍ വിയര്‍പ്പു നാറ്റത്തെ ഇല്ലാതാക്കും ഒപ്പം നല്ല മണവും ലഭിക്കും. ലെമണ്‍ കക്ഷ ഭാഗത്തു പുരട്ടി പിടിപ്പിക്കുന്നതും നല്ലതാണ്. സിട്രസ് ഫ്രൂട്ടായതിനാല്‍ ,ലെമണ്‍ ദുര്‍ഗന്ധകാരികളായ ബാക്ടീരിയകളെ നശിപ്പിക്കും.

കുളിക്കാനുളള വെളളത്തില്‍ റോസ് വാട്ടര്‍,ലാവണ്ടര്‍ ഓയില്‍,സൈപ്രസ് ഓയില്‍ ചേര്‍ത്തു കുളിക്കുക.ഡിയോഡറന്റുകള്‍ ഉപയോഗിക്കുക.വീറ്റ് ഗ്രാസും നല്ലൊരു നാച്ച്വറല്‍ ഡിയോഡറന്റാണ്. ഇതില്‍ ക്‌ളോറോഫില്‍ ധാരാളമായി അടങ്ങിയിട്ടുളളതിനാല്‍ വിയര്‍പ്പു നാറ്റത്തെ വലിയ അളവില്‍ തന്നെ തടയുന്നു. ആന്റീ ബാക്ടീരിയല്‍ സോപ്പുകള്‍ ഉപയോഗിക്കുക.കുളികഴിഞ്ഞാല്‍ ശരീരം നന്നായി തന്നെ തുടക്കണം. ഈര്‍പ്പം ബാക്ടീരിയകള്‍ വളരാന്‍ ഇടയാക്കും. കക്ഷഭാഗങ്ങളിലെ രോമങ്ങള്‍ നീക്കം ചെയ്യുന്നതും ഇളം ചൂടുവെളളത്തിലെ കുളിയും നല്ല ഫലങ്ങള്‍ നല്കും.സേജ് ലീഫ് (സാല്‍വി തുളസി) തക്കാളി ജ്യൂസും ചേര്‍ത്തു പുരട്ടി അര മണിക്കുര്‍ കഴിഞ്ഞു കുളിക്കുക. എണ്ണതേച്ചുളള കുളിയും നല്ലതാണ്.

കടും പച്ചനിറത്തിലുളള പച്ചക്കറികളില്‍ ക്‌ളോറോഫില്‍ ധാരാളമായി ഉളളതിനാല്‍ ഏറെ ഗുണകരമാണ്. സിട്രസ് ഫലങ്ങളും വിയര്‍പ്പു നാറ്റത്തെ അകറ്റി നിര്‍ത്തുന്നു. ചീര പോലുളള ഇലക്കറികള്‍,ബ്രെക്കോളി,ഗ്രീന്‍പീസ്, മുന്തിരി എന്നിവയും നല്ലതാണ്. പോഷകമൂല്യമുളള ആഹാരം ശീലമാക്കുക, മഗ്നീഷ്യവും സിങ്കും അടങ്ങിയ ഭക്ഷണം ഈ പ്രശ്‌നത്തിനു വളരെ ഫലപ്രദമാണ്.സര്‍ജറിയും ഇന്‍ജക്ഷനും ഒക്കെ അമിത വിയര്‍പ്പിനും ദുര്‍ഗന്ധത്തിനും പരിഹാര മാര്‍ഗമായി നിലനില്‍ക്കുന്നുണ്ടെങ്കിലും അവയില്‍ പലതിനും പാര്‍ശ്വഫലങ്ങളും ഉണ്ട്.

പലരോഗങ്ങളുടെയും മുന്നോടിയായും അമിതവിയര്‍പ്പ് കണ്ടു വരുന്നു. നിത്യജീവിതത്തെ, അമിതവിയര്‍പ്പും ദുര്‍ഗന്ധവും ബാധിക്കുന്നുവെങ്കില്‍ തിര്‍ച്ചയായും വിദഗ്‌ദ്ധോപദേശം തേടാന്‍ വൈകരുത്.

രാവിലെ എഴുന്നേറ്റയുടന്‍ ഇക്കാര്യം ആദ്യം ചെയ്താല്‍ നിങ്ങളില്‍ സംഭവിക്കുന്നത്…?

shortlink

Post Your Comments


Back to top button