ന്യൂഡൽഹി: ഗവർണർക്കെതിരെ ലൈംഗിക പീഡന ആരോപണം. ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ ഗവർണക്കെതിരെയുള്ള പരാതിയാണ് ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ചത്.ഗവർണർ രാജ്ഭവനിലെ വനിതാ ജീവനക്കാരോടു അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പരാതിയിൽ കഴമ്പുണ്ടോയെന്നു പരിശോധന നടക്കുകയാണ്. അതേസമയം, ആഭ്യന്തരമന്ത്രാലയം ഗവർണറുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ലെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കേന്ദ്രസർക്കാർ ആരോപണത്തെ ഗൗരവമായാണു കാണുന്നതെന്നും അന്വേഷണ ഏജൻസികൾക്കു തെളിവുണ്ടോയെന്നു പരിശോധിക്കാൻ നിർദേശം നൽകിയെന്നും മന്ത്രാലയത്തോട് അടുത്തവൃത്തങ്ങൾ അറിയിച്ചു. ആരോപണം തെളിഞ്ഞാൽ ഗവർണറോട് ഉടൻതന്നെ രാജിവയ്ക്കാൻ ആവശ്യപ്പെടും. നേരത്തേ, മേഘാലയ ഗവർണറായിരുന്ന വി.ഷൺമുഖനാഥന് എതിരെ സമാന ആരോപണം ഉയർന്നപ്പോൾ അദ്ദേഹത്തോടു രാജിവച്ചുപോകാൻ കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു.
read also: ലൈംഗിക പീഡനത്തിന് ഇരയായവര്‍ക്ക് കോടികള്‍ നല്‍കി എമ്മ വാട്‌സണ്‍
അതേസമയം, കേന്ദ്രം ആരോപണവിധേയനായ ഗവർണർക്കു നോട്ടിസ് അയച്ചിട്ടില്ലെന്നാണു വ്യക്തമാകുന്നത്. രാഷ്ട്രീയമായി കലുഷിതമായ അവസ്ഥയുള്ള സംസ്ഥാനത്തെ ഗവർണർക്കെതിരെയുണ്ടായ ആരോപണത്തിൽ കേന്ദ്രത്തിനു വളരെയേറെ ആശങ്കയുണ്ട്.
Post Your Comments