Latest NewsNewsLife Style

കാര്‍ഡിയാക് അറസ്റ്റിനെക്കുറിച്ച് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഹാര്‍ട്ട് അറ്റാക്ക് എന്ന് പറയുന്ന ഹൃദയാഘാതത്തില്‍ നിന്നും വ്യത്യസ്തമായ അവസ്ഥയാണ് ഹൃദയസ്തംഭനം അഥവാ കാര്‍ഡിയാക് അറസ്റ്റ്. ഹൃദതത്തിന് കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാനാവാത്ത അവസ്ഥ. പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് ഇത്തരത്തിലൊരു അവസ്ഥ സംഭവിക്കാവുന്നതാണ്. ഹൃദയത്തിലേക്കുള്ളതല്ല ഹൃദയത്തില്‍ നിന്നുള്ള രക്തത്തിന്റെ ഒഴുക്കിനാണ് ഇവിടെ തടസ്സങ്ങള്‍ നേരിടുന്നത്.

പള്‍സിനാണ് ആദ്യം പ്രശ്‌നം സംഭവിക്കുന്നത്. നാഡീമിടിപ്പ് നിലക്കുകയാണ് ആദ്യം സംഭവിക്കുന്നത്. ഹൃദയമിടിപ്പിന്റെ പ്രതിഫലനമാണ് നാഡിമിടിപ്പ്. അതുകൊണ്ട് തന്നെ ഹൃദയത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് പള്‍സ് നിര്‍ണയിക്കപ്പെടാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തുന്നു.

read also: ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ

ഹൃദയസ്തംഭനം സംഭവിച്ച വ്യക്തിക്ക് പെട്ടെന്ന് തന്നെ ബോധക്ഷയം സംഭവിക്കുന്നു. ബോധക്ഷയം സാധാരണ സംഭവിക്കുന്ന ഒരു അവസ്ഥയാണല്ലോ എന്ന് കരുതി കാര്യമായ ചികിത്സകള്‍ തുടങ്ങാതിരുന്നാല്‍ ഇത് മരണത്തിലേക്ക് വരെ രോഗിയെ എത്തിക്കുന്നതിന് പലപ്പോഴും കാരണമാകുന്നു.

നെഞ്ച് വേദനയാണ് മറ്റൊരു ലക്ഷണം. ഇത് ഇടതു കൈയ്യിലേക്കോ കഴുത്തിന്റെ ഇടതു വശത്തേക്കോ വ്യാപിക്കുന്നതായി തോന്നുന്നു. സ്ത്രീകള്‍ക്ക് പുരുഷനെ അപേക്ഷിച്ച് ഈ വേദന തിരിച്ചറിയാന്‍ കഴിയുന്നത് കുറവാണ്. പലപ്പോഴും നിശബ്ദമായ ഹൃദയാഘാതമോ ഹൃദയസ്തംഭനമോ ആയിരിക്കും സ്ത്രീകള്‍ക്ക് സംഭവിക്കുന്നത്. പലരിലും നെഞ്ച് വേദന പോലും ഉണ്ടാവുകയില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button