വഴി മനസിലാക്കാനായി ഗൂഗിൾ മാപ്പിനെയാണ് നമ്മൾ കൂടുതലും ആശ്രയിക്കുന്നത്. എന്നാൽ ഇരുചക്രവാഹനങ്ങൾക്ക് ഗൂഗിൾ മാപ്പ് ഉപയോഗിക്കാൻ ഒരു പരിധിവരെ കഴിയാറില്ല. എന്നാൽ വഴി പറഞ്ഞു തരുന്ന ബ്ലുടൂത്ത് ഹെല്‍മറ്റ് അവതരിപ്പിച്ചിരിക്കുകയാണ് രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ ജില്ലയില്‍ നിന്നുള്ള യോഗേഷ്, അഭിജീത്ത് എന്നീ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് ദിശ പറഞ്ഞുതരുന്ന ഹെൽമറ്റ് കണ്ടുപിടിച്ചിരിക്കുന്നത്.
Read Also: ലിഫ്റ്റിന്റെ കണ്ട്രോള് പാനലില്‍ മൂത്രമൊഴിച്ച കുട്ടിയ്ക്ക് സംഭവിച്ചത്
ഹെല്‍മറ്റില്‍ ഘടിപ്പിച്ച ബ്ലുടൂത്ത് സ്പീക്കറുകളാണ് ദിശ പറഞ്ഞു തരിക. സ്മാര്‍ട്ട്ഫോണുമായി ബന്ധം സ്ഥാപിക്കുന്ന ബ്ലുടൂത്ത് സ്പീക്കറുകള്‍ ഗൂഗിള്‍ മാപ്പില്‍ നിന്നുള്ള ശബ്ദത്തെ ഹെല്‍മറ്റിനുള്ളില്‍ കേൾപ്പിക്കും. യോഗേഷും അബിജീത്തും നിര്‍മ്മിച്ച ഹെല്‍മറ്റിന്റെ ആകെചെലവ് 1500 രൂപ മാത്രമാണ്.
Post Your Comments