സ്വതന്ത്രഭാരതത്തില്‍ നിരവധി രാഷ്ട്രീയ കക്ഷികള്‍ ഉണ്ട്. പ്രാദേശികവും ദേശീയവുമായും നില്‍ക്കുന്നത് മുതല്‍ വ്യക്തിപരമായി വരെ നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും മാറി രാജ്യത്തെ ഒറ്റ കക്ഷിയായി ബിജെപി മാറുകയും കേന്ദ്ര ഭരണ രംഗത്ത് ചലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോള്‍ കഴിഞ്ഞ നാല്പതില്‍ അധികം വര്ഷം ഇന്ത്യയെ അടക്കി ഭരിച്ചത് കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ കക്ഷിയാണ്. എന്നാല്‍ അതിന്റെ ചരിത്രം നോക്കുമ്പോള്‍ അതൊരു കുടുംബ പാര്‍ട്ടിയായി ചുരുങ്ങി കഴിഞ്ഞുവെന്നു മനസിലാക്കാം. അതിന്റെ തെളിവാണ് കോണ്ഗ്രസ്സിന്റെ പുതിയ അധ്യക്ഷന്‍ ആയി രാഹുല്‍ ഗാന്ധി എത്തിയത്. അമ്മയില്‍ നിന്നും മകന്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ പാര്‍ട്ടിയും അധികാരവും വീണ്ടും കുടുംബത്തിനുള്ളില്‍ തന്നെ നിലനില്‍ക്കുന്നു.
ഇന്ത്യയിലെ ഏറ്റവും ഭാഗ്യം ചെയ്ത രാഷ്ട്രീയ പാർട്ടിയാണ് കോൺഗ്രസ്സ്. ഇതൊരു തമാശയല്ല. കാരണം ബ്രിട്ടീഷുകാർ ഇന്ത്യയുടെ ഭരണം ഉപേക്ഷിച്ചു പോകുമ്പോൾ രാജാധികാരം പോലെ അത് കോൺഗ്രസ്സിനു പകർന്ന് കിട്ടുകയായിരുന്നു. മഹാത്മാവിനെ പോലും അങ്ങനെ കോൺഗ്രസ് പാർട്ടിക്കു സ്വന്തമായി കിട്ടി. ബാക്കി എല്ലാ രാഷ്ട്രീയ പാർട്ടികളും അടിസ്ഥാനശില ഇട്ട് സ്വയം പിച്ചവച്ച് വളർന്നപ്പോൾ കോൺഗ്രസിന് അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവര്‍ തന്നെയാണ് ഭാഗ്യം ചെയ്ത പാര്‍ട്ടി. പക്ഷെ ആ ഭാഗ്യം ജനങ്ങള്‍ക്ക് ഭരണത്തിലൂടെ നല്‍കിയത് എന്തെല്ലാം എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു. അവിടെയാണ് 48 വര്‍ഷത്തെ കുടുംബ വാഴ്ചയും 48 മാസത്തെ എന്‍ഡിഎ ഭരണവും താരതമ്യം ചെയ്തു നോക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന്റെ പ്രസക്തി.
പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് കുടുംബവാഴ്ച്ചയില്‍ മുന്നോട്ടുപോകുന്ന കോണ്‍ഗ്രസും വികസനത്താല്‍ മുന്നോട്ടുപോകുന്ന എന്‍ഡിഎയും തമ്മില്‍ ജനങ്ങള്‍ താരതമ്യം ചെയ്യണമെന്ന് അഭിപ്രായപ്പെട്ടത്. 48 വര്‍ഷം ഈ രാജ്യം ഭരിച്ചത് ഒരു കുടുംബമായിരുന്നു. പ്രത്യക്ഷമായോ അല്ലാതെയോ ആയുള്ള കുടുംബഭരണം. 48 മാസം മാത്രം ഭരിച്ച എന്‍ഡിഎയേയും ബുദ്ധിജീവികള്‍ താരതമ്യം ചെയ്യണം. ഇക്കാലമത്രയും ആ കുടുംബ വാഴ്ചയ്ക്ക് സാധിക്കാത്ത പല നേട്ടങ്ങളും നേടിയെടുക്കാന്‍ എന്‍ഡിഎ സര്‍ക്കാരിനു സാധിച്ചു.
മന്മോഹൻ സിങ് പ്രധാനമന്ത്രിയായ യുപിഎ സർക്കാരിന്റെ അധികാരാരോഹണത്തില്‍ നടന്നത് എന്താണ്? ഇടതുകക്ഷികളുടെ പിന്തുണയോടെ അധികാരത്തില്‍ എത്തിയെങ്കിലും ആണവക്കരാർ ഒപ്പിടുന്നതിനെ ചൊല്ലിയുള്ള തർക്കം പ്രതിസന്ധിയായി. തുടർന്ന് മറ്റു കക്ഷികളുടെ പിന്തുണയോടെ ഭരണം നിലനിർത്തിയ സർക്കാർ 2009ൽ വർദ്ധിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരികെയെത്തി. എന്നാൽ 2008ൽ ആരംഭിച്ച ആഗോള സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ഇന്ത്യൻ കമ്പനികളെ സംരക്ഷിച്ചു നിർത്താനായി നടത്തിയ ഇടപെടലുകൾ ജനങ്ങളിൽ നിന്ന് കോൺഗ്രസിനെ അകറ്റി. അതിന്റെ തെളിവാണ് നരേന്ദ്ര മോദിയുടെ വന്‍ വിജയം. കോൺഗ്രസിനെ വെറും 44 സീറ്റിലേക്ക് ഒതുക്കിക്കൊണ്ടാണ് എൻഡിഎ സഖ്യം ഭരണം പിടിച്ചെടുക്കുന്നത്. ബിജെപിക്ക് ഒറ്റയ്ക്ക് തന്നെ ഭരിക്കാനുള്ള ഭൂരിപക്ഷവും പാർലമെന്റിലുണ്ട്. അധികാരത്തിന്റെ പുളിപ്പിൽ കോൺഗ്രസ് ചെയ്ത ജന വിരുദ്ധ നടപടികള്‍ക്കുള്ള തിരിച്ചടിയാണ് ബിജെപിയുടെ വിജയത്തിന് പിന്നില്‍.
ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിയ ബിജെപി ഗവണ്‍മെന്റ് ചരിത്രപരമായ തീരുമാനങ്ങളിലൂടെ ലോക രാഷ്ട്രങ്ങളില്‍ ഇന്ത്യയുടെ മൂല്യം വര്‍ദ്ധിപ്പിച്ചു. ജിഎസ്ടിയും നോട്ടു നിരോധനവുമെല്ലാം ഇതിനു തെളിവാണ്. കൂടാതെ നിരവധി ലോക രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കൊണ്ട് രാജ്യത്തിന്റെ വികസനോന്മുഖമായ പ്രവര്‍ത്തനങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൊണ്ടുവരാന്‍ ഉതകുന്ന കരാറുകള്‍ ഉണ്ടാക്കുവാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു. കൊടാതെ തദ്ദേശീയവും സംസ്ഥാനപരവുമായ തിരഞ്ഞെടുപ്പില്‍ മോദി പ്രഭാവത്തില്‍ വന്‍ വിജയം നേടാനും ബിജെപിയ്ക്ക് കഴിയുന്നുണ്ട്. ബിജെപിയുടെ വളര്‍ച്ചയില്‍ കോണ്ഗ്രസിന്റെ ദേശീയ നിലതന്നെ ചുരുങ്ങുകയാണ്. ബിജെപിയ്ക്കെതിരെ ആകെയുള്ള തുരുപ്പ് ചീട്ടു ന്യൂനപക്ഷവിരുദ്ധവികാരമാണ്. അതിനെയും മറികടക്കുവാന്‍ മോഡിയ്ക്ക് കഴിയും. കാരണം ശുചിത്വ ഭാരതം മുതല്‍ സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും എല്ലാം പ്രയോജനകരമാകുന്ന, സാധാരണ ജനങ്ങളുടെ ജീവിത ഉയര്ച്ചയ്ക്കായി നിരവധി പദ്ധതികള്‍ എന്‍ ഡിഎ ഗവണ്‍മെന്റ് പ്രാവര്‍ത്തികമാക്കി തുടങ്ങി. ഇതില്‍ നിന്നും 48 വര്‍ഷത്തെ കുടുംബ വാഴ്ചയും 48 മാസത്തെ എന്‍ഡിഎ ഭരണവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാവുന്നതേയുള്ളൂ.
അനിരുദ്ധന്‍
Post Your Comments