Latest NewsIndiaNews

ശ്രീദേവിയുടെ മരണകാരണം ഹൃദയസ്തംഭനമല്ല; റിപ്പോർട്ടുകൾ ഇങ്ങനെ

ദുബായ്: നടി ശ്രീദേവിയുടെ മരണകാരണം ഹൃദയസ്തംഭനമല്ല. ശ്രീദേവിയുടേത് അപകടമരണമാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇക്കാര്യമുള്ളത് ദുബായ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട മരണ സർട്ടിഫിക്കറ്റിലാണ്. ശ്രീദേവി മരിച്ചത് ഈ മാസം 24നാണ്. ബാത്ടബിൽ മുങ്ങി മരിച്ചെന്നാണു റിപ്പോർട്ടിൽ പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും മുങ്ങിമരണമാണെന്ന് തെളിയുകയായിരുന്നു.

read also: ശ്രീദേവിയുടെ മരണം: ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണത്തിനൊരുങ്ങി ദുബായ് പോലീസ്, മൃതദേഹം ഇന്ന് ഇന്ത്യയിലേക്ക് എത്തിക്കാന്‍ പറ്റുമോ എന്ന് സംശയം

നേരത്തത്തെ റിപ്പോർട്ടുകൾ ഹൃദയസ്തംഭനം കാരണമാണു ശ്രീദേവി മരിച്ചതെന്നായിരുന്നു. എന്നാൽ ശ്രീദേവിയെ ബാത് ടബിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button