KeralaLatest NewsNews

ഇനിമുതൽ പ്രധാന നഗരങ്ങളിൽ മുടക്കമില്ലാതെ 2400 കോടിയുടെ വെള്ളമെത്തും

തിരുവനന്തപുരം: പ്രധാന നഗരങ്ങളിൽ മുടക്കമില്ലാതെ 24 മണിക്കൂറും ജലം വിതരണം ചെയ്യുന്നതിനുള്ള 2400 കോടി രൂപയുടെ വിപുല പദ്ധതിക്കു ജല അതോറിറ്റി രൂപം നൽകിയതായി മന്ത്രി മാത്യു ടി.തോമസ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ എഡിബി സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ വായ്പയ്ക്കു കേന്ദ്ര സർക്കാരിന്റെ ഗാരന്റി ആവശ്യമാണ്. കിഫ്ബി സഹായവും പദ്ധതിക്കുണ്ട്. അരുവിക്കരയിൽ കുപ്പിവെള്ള പദ്ധതി ഇക്കൊല്ലം കമ്മിഷൻ ചെയ്യും. വേനൽക്കാലം നേരിടാനായി ജല അതോറിറ്റി പൂർണ സജ്ജമാണ്.

Read also : കുറഞ്ഞ ചെലവിൽ വീടുകളുടെ അകത്തളം ആകർഷകമാക്കാൻ ചില വഴികളിതാ

കാലവർഷവും തുലാവർഷവും കുറവായിരുന്നെങ്കിലും പിന്നീട് ലഭിച്ച കനത്ത മഴ മൂലം അണക്കെട്ടുകളിൽ ആവശ്യത്തിനു വെള്ളം ഉണ്ട്. സ്രോതസുകളിൽ ജലക്ഷാമം ഉണ്ടാകാതിരിക്കാൻ 30 ചെക് ഡാമുകൾ നിർമിച്ചു. അണക്കെട്ടുകളുടെ സംഭരണ ശേഷി കൂട്ടുന്നതിനൊപ്പം ചെളിനീക്കം ചെയ്യുന്ന പദ്ധതിക്കുള്ള പ്രാരംഭപ്രവർത്തനം ചുള്ളിയാറിലും മംഗലം ഡാമിലും തുടങ്ങി.

തിരുവനന്തപുരം നഗരത്തിലെ ജലക്ഷാമത്തിനു പരിഹാരമായി നെയ്യാറിൽനിന്നു വെള്ളമെത്തിക്കാനുളള 300 കോടി രൂപയുടെ പ്രത്യേക പദ്ധതി പരിഗണനയിലുണ്ട്. പദ്ധതി നടപ്പാക്കുമ്പോൾ ദിവസം 12 കോടി ലീറ്റർ വെള്ളമാണ് ശുദ്ധീകരിക്കുക. തിരുവനന്തപുരം നഗരത്തിലേക്കു വെള്ളമെടുക്കുന്ന പേപ്പാറ അണക്കെട്ടിൽ ഇപ്പോൾ 106 മീറ്റർ വെള്ളമുണ്ട്. 107.5 മീറ്ററാണ് സംഭരണ ശേഷി. ഇപ്പോഴത്തെ നിലയ്ക്കു തലസ്ഥാനത്തിന് ആവശ്യമായ നാലുമാസത്തേക്കുള്ള വെള്ളം അവിടെയുണ്ട്.

അരുവിക്കര ഡാമിലെ ചെളി നീക്കി സംഭരണ ശേഷി വർധിപ്പിക്കുന്നുണ്ട്. മറ്റുജില്ലകളിലെ സ്ഥിതി ജില്ലാ അധികൃതരുമായി ചേർന്നു വിലയിരുത്തി വരികയാണ്. ദുരന്തനിവാരണ അതോറിറ്റിയും മറ്റും നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചു വെള്ളം എത്തിക്കുന്നതിനുള്ള തുടർപ്രവർത്തനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button