
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തതിലൂടെ തെറ്റുകളും പിഴവുകളും ഒരു വിധത്തിലും തിരുത്താന്‍ തയാറല്ലെന്ന സന്ദേശമാണ് സി.പി.എം. നല്‍കുന്നതെന്ന് ബി.ജെ.പിദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍. ഒരുവശത്ത് സ്വയം വിമര്‍ശനം നടത്തുകയും മറുവശത്ത് അതേ നേതൃത്വത്തെ തന്നെ വീണ്ടും തെരഞ്ഞെടുക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സി.പി.എമ്മിന്റേതെന്നും മുരളീധരൻ ആരോപിച്ചു.
Read Also: ജയലളിതയുടെ പ്രതിമയെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ കലാപം
പാവങ്ങള്‍ക്കൊപ്പമില്ലെന്നും സി.പി.എമ്മില്‍ അനാവശ്യ പ്രവണതകള്‍ വളരുകയാണെന്നുമായിരുന്നു അവരുടെ സംസ്ഥാനറിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇതെല്ലാം മുന്നിലുള്ളപ്പോള്‍ തന്നെയാണ് സ്വന്തം മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണ വിധേയരായ നേതാക്കളെ ഉള്‍പ്പെടുത്തി സി.പി.എം. സംസ്ഥാന കമ്മറ്റി രൂപീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments