മുംബൈ: വിപണി മൂല്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ എച്ച്ഡിഎഫ്സി ബാങ്കിന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുത്ത് ബാങ്കിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നാണ് സെബിയുടെ നിര്‍ദേശം.സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സമര്‍പ്പിക്കുന്നതിനു മുമ്പാണ് ഓഹരി വ്യാപാരികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ റിപ്പോർട്ടുകൾ ചോർന്നത്
2017 ജൂണില്‍ അവസാനിച്ച ത്രൈമാസത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടാണ് വാട്സ്ആപ് വഴി പ്രചരിച്ചത്.ഇതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ എച്ച്ഡിഎഫ്സി ബാങ്കിന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നിര്‍ദേശം നല്കി. റിപ്പോര്‍ട്ട് തയാറാക്കിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരും.
Read also:അനുവാദമില്ലാതെ തോക്കുകൾ സൂക്ഷിച്ച അച്ഛനും മകളും അറസ്റ്റിൽ
ധനകാര്യ റിപ്പോര്‍ട്ടുകള്‍ ചോര്‍ന്ന 12 കമ്ബനികളിലൊന്നാണ് എച്ച്ഡിഎഫ്സി ബാങ്ക്. ഡോ. റെഡ്ഡി, സിപ്ല, ടാറ്റാ സ്റ്റീല്‍, വിപ്രോ, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ഹോളിഡെയ്സ് ആന്‍ഡ് റിസോര്‍ട്ട്സ്, ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് തുടങ്ങിയ കമ്പനികളുടെ പ്രവര്‍ത്തനറിപ്പോര്‍ട്ടുകളും വാട്സ്ആപ്പിലൂടെ പ്രചരിച്ചിരുന്നു.
Post Your Comments