ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) വായ്പ തട്ടിപ്പു കേസിലെ പ്രതിയായ നീരവ് മോദിയുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് ഇറക്കുമതി ചെയ്ത 10,000ത്തിലധികം ആഡംബര വാച്ചുകള്‍. 60 പ്ലാസ്റ്റിക് പെട്ടികളില്‍ സൂക്ഷിച്ച നിലയിലായിരുന്നു വാച്ചുകള്‍. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഇറക്കുമതി ചെയ്തതാവാം ഇവയെന്നാണ് വിലയിരുത്തപ്പെടുന്നത്.
Read also :https://www.eastcoastdaily.com/2018/02/22/neerav-modi-collection-in-luxury-car.html
വജ്രാഭരണങ്ങള്‍ക്കൊപ്പം വ്യാപാരം നടത്തുന്നതിനുവേണ്ടി ഇറക്കുമതി ചെയ്തതാവാം വാച്ചുകളെന്ന് സൂചനയുണ്ട്. പ്രമുഖര്‍ക്ക് സമ്മാനിക്കാന്‍വേണ്ടി ഇറക്കുമതി ചെയ്തതാണോയെന്നും സംശയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ വ്യക്തത വരുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍. വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡുകള്‍ക്ക് പുറമെ നീരവ് മോദിയുടെ കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള സ്വത്തുവകകള്‍ അധികൃതര്‍ മരവിപ്പിച്ചിരുന്നു. വീടുകളും ഫ്‌ളാറ്റുകളും കാറുകളും ഉള്‍പ്പെടെയുള്ള സ്വത്തുക്കളാണ് മരവിപ്പിച്ചിട്ടുള്ളത്.
Post Your Comments