Latest NewsIndiaNews

ശ്രീദേവിയുടെ മരണത്തിലും രാഷ്ട്രീയം കലർത്തി കോൺഗ്രസ്

നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിൽ അനുശോചനം നേർന്ന്​ കൊണ്ടുള്ള കോൺഗ്രസ്സ്​ പാർട്ടിയുടെ ഒൗദ്യോഗിക ട്വീറ്റിനെതിരെ വിമർശനം. ശ്രീദേവിയ്ക്ക് പത്മശ്രീ ലഭിച്ചതുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ കോണ്‍ഗ്രസ് പോസ്റ്റ് ചെയ്ത അനുശോചന സന്ദേശത്തിലെ വാക്കുകള്‍ക്ക് നേരെയാണ് വിമര്‍ശനമുയരുന്നത്. ശ്രീദേവിയുടെ വിയോഗം വേദനയുണ്ടാക്കുന്നു. അവര്‍ അതുല്യപ്രതിഭയുള്ള നടിയായിരുന്നു. എക്കാലത്തെയും മികച്ച ചിത്രങ്ങളിലൂടെ അവര്‍ ജനഹൃദയങ്ങളില്‍ ജീവിക്കും. 2013ലെ യുപിഎ സര്‍ക്കാര്‍ ശ്രീദേവിയ്ക്ക് പത്മപുരസ്കാരം നല്‍കി ആദരിച്ചു’വെന്നുമായിരുന്നു കോൺഗ്രസിന്റെ പോസ്റ്റ്.

Read Also: നീരവ് മോദിയില്‍നിന്ന് പിടിച്ചെടുത്തത് 10,000ത്തിലേറെ വാച്ചുകള്‍

ഇതിന് പിന്നാലെ ഇന്ത്യ കണ്ട അതുല്യ പ്രതിഭയുടെ വിയോഗത്തെ രാഷ്ട്രീയ ലാഭത്തിനായി കോണ്‍ഗ്രസ് ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ രംഗത്തെത്തുകയും ചെയ്‌തു. ശ്രീദേവിയുടെ ജനനം ജവഹർലാൽ നെഹ്​റുവി​ന്റെ കാലത്താണെന്ന്​ പറയണമെന്നും ശ്രീദേവിക്ക്​ പദ്​മപുരസ്​കാരം നൽകിയതിൽ ഇന്ത്യക്കാർ മുഴുവൻ യു.പി.എ സർക്കാരിന് വോട്ട് ചെയ്യണമെന്നുമുള്ള രീതിയിലുള്ള നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button