![](/wp-content/uploads/2018/02/rohit-sharma.png)
മുംബൈ: നിദാഹസ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ്മ നയിക്കും.ശിഖര്‍ ധവാന് ആണ് വൈസ് ക്യാപ്റ്റന്‍. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി, മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.
Read Also: ഐഎസ് കേന്ദ്രത്തില്‍ വ്യോമാക്രമണം; കൊല്ലപ്പെട്ടവരിൽ മലയാളി ഭീകരരും
ശ്രീലങ്കയുടെ സ്വാതന്ത്ര്യത്തിന്റെ 70-ാമത് വാര്‍ഷികത്തോടനുബന്ധിച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് ആറിന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും.
Post Your Comments