Latest NewsNewsIndia

മൊബൈലിൽ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക; സൈബര്‍ ആക്രമണത്തിനു സാധ്യത

മുംബൈ: പുതിയ സൈബര്‍ ആക്രമണം മൊബൈല്‍ ഫോണില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് വെല്ലുവിളിയായി രംഗത്ത്. ഹാക്കര്‍മാര്‍ ഈ ആക്രമണത്തിലൂടെ വെല്ലുവിളി സൃഷ്ടിക്കുന്നത് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കാണ്. ഈ സൈബര്‍ ആക്രമണം ടെക് ലോകത്തിന്റെ ശ്രദ്ധയിലെത്തിച്ചത് സൈബര്‍ സുരക്ഷ സ്ഥാപനം ആവിസ്റ്റയാണ്.

read also: ‘ഫ്രെയിം’ എത്രയെന്ന് തിരിച്ചറിയാനുള്ള ‘ഫ്‌ളിക്കു’മായി ഫെയ്‌സ്ബുക്ക് മറ്റൊരു ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നു

ഈ സൈബര്‍ ആക്രമണത്തിന്റെ ഒന്നാംഘട്ടം ഹാക്കര്‍മാര്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ വഴി എത്തുന്ന സന്ദേശങ്ങളിലൂടെ നിങ്ങളെ സ്പാംവെയര്‍ ഡൗണ്‍ലോഡ് ചെയ്യിക്കുക എന്നതാണ്. ഈ സ്പാംവെയറിന് ഫെയ്‌സ്ബുക്ക് ഉപയോക്താവിന്റെ ചിത്രങ്ങള്‍, കോണ്‍ടാക്റ്റുകള്‍, കോള്‍ ഹിസ്റ്ററി എന്നിവ ചോര്‍ത്താനും നിങ്ങളുടെ ചാറ്റുകള്‍ ചോര്‍ത്താനും സാധിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button