ന്യൂഡല്‍ഹി: നിർത്താതെ കരഞ്ഞതിനെ തുടർന്ന് അമ്മ കുഞ്ഞിനെ കുപ്പത്തൊട്ടിയിൽ എറിഞ്ഞ് കൊന്നു.
25 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ കൊലപ്പെടുത്തിയത്. കിഴക്കന്‍ ഡല്‍ഹിയിലെ വിനോദ്പൂരില് വെള്ളിയാഴ്ചയായിരുന്നു സംഭവം. കുഞ്ഞിന്റെ അമ്മ നേഹയെ പോലീസ് അറസ്റ് ചെയ്‌തു. താൻ കുഞ്ഞിനെ പരിചരിച്ച് മടുത്തതിനെ തുടർന്നാണ് കുഞ്ഞിനെ കൊന്നതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.
കുട്ടിയെ കൊന്ന ശേഷം കുഞ്ഞിനെ കാണാനില്ലെന്ന് നേഹ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തറിഞ്ഞത്. നേഹയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ ഇവരെ വിശദമായി ചോദ്യംചെയ്യുകയായിരുന്നു. തുടർന്നാണ് നേഹ കുറ്റം സമ്മതിച്ചത്. കുട്ടിയെ ഉപേക്ഷിച്ച സ്ഥലവും പോലീസിന് കാട്ടിക്കൊടുത്തു. കുട്ടിയെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്‌ക്കേറ്റ ക്ഷതത്തെ തുടർന്ന് കുട്ടി മരിച്ചിരുന്നു.
also read:സിപിഎം സംസ്ഥാന സമിതിയില്‍ ഇനി പത്ത് പുതുമുഖങ്ങള്‍
Post Your Comments