മുംബൈ: തെന്നിന്ത്യയിലും ബോളിവുഡിലും ലേഡി സൂപ്പര്‍സ്റ്റാര്‍ ആയിരുന്ന നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടി സിനിമാലോകം. ദുബൈയില്‍ ഇന്നലെ രാത്രി 11.30ന് ആയിരുന്നു അന്ത്യം. കമല്‍ഹാസന്‍, മോഹന്‍ലാല്‍, രജനികാന്ത്, അമിതാഭ് ബച്ചന്‍, പ്രിയങ്ക ചോപ്ര, സുസ്മിത സെന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, റിതേഷ് ദേശ്മുഖ് തുടങ്ങിയവര്‍ സമൂഹമാധ്യമമായ ട്വിറ്ററിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരം അനുശോചനം രേഖപ്പെടുത്തി.
மூன்றாம் பிறை படத்தின் பாட்டு காதில் ஒலிக்கிறது. இந்தக் குழந்தை கன்னி மயிலாக கண்ணியமான மனைவியாக பாசமிக்க தாயாக படிப்படியாய் மாறியதைப் பார்தது மகிழ்ந்தவன் நான். இதையும் நான் பார்க்க நேர்ந்தது கொடுமைதான். பாசமிகு அவர் குடும்பத்தாருக்கு என் அனுதாபங்கள்
— Kamal Haasan (@ikamalhaasan) February 25, 2018
ശ്രീദേവിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ഞാന്‍ കണ്ടതാണ്. അവളുടെ ആ താരപദവി അത്രത്തോളം യോചിച്ചതാണ്. കുറേ നല്ല നിമിഷങ്ങള്‍ സമ്മാനിച്ച അവളെ നഷ്ടമായി. കമല്‍ഹാസന്‍ കുറിച്ചു. ഞാന്‍ ഞെട്ടലിലാണ്. പ്രിയകൂട്ടുകാരിയെ എനിക്ക് നഷ്ടമായി.അവളുടെ കുടുംബത്തിനോടൊപ്പമാണ് എന്റെ മനസ്സ്. രജനികാന്ത് കുറിച്ചു. ‘എന്തുകൊണ്ടാണെന്നറിയില്ല, വല്ലാത്തൊരു അസ്വസ്ഥത തോന്നുന്നു’-അമിതാഭ് ബച്ചന്‍ കുറിച്ചു.
‘വാക്കുകളില്ല, ശ്രീദേവിയെ സ്‌നേഹിച്ച എല്ലാവരോടും അനുശോചനം അറിയിക്കുന്നു. ഇതൊരു അന്ധകാര ദിവസമാണ്. അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു’- പ്രിയങ്ക ചോപ്ര കുറിച്ചു. ശ്രീദേവിക്കൊപ്പമുള്ള ‘മിസ്റ്റര്‍ ഇന്ത്യ’ എന്ന സിനിമയിലെ ഒരു ചിത്രവും പ്രിയങ്ക അനുശോചന കുറിപ്പിനൊപ്പം ട്വീറ്റ് ചെയ്തു.
Post Your Comments