NewsGulf

ദുബായിലെ ഹോട്ടൽ മുറിയിൽ യുവാവിനെ കവർച്ച ചെയ്ത കേസ് ; ആറു പേര്‍ അറസ്റ്റിൽ

ദുബായ് ; യുവതിയുടെ ക്ഷണം സ്വീകരിച്ച് മസാജും ഡേറ്റിംഗും പ്രതീക്ഷിച്ച്‌ ദുബായിലെ ഹോട്ടൽ അപ്പാർട്ട്മെന്റിൽ എത്തിയ യുവാവിനെ കവർച്ച ചെയ്ത സംഭവം. ആറ് നൈജീരിയന്‍ പൗരന്മാര്‍ പിടിയിലായി. 2017 സെപ്റ്റംബര്‍ 12ന് ആണ് കേസിനാസ്പദമായ സംഭവം. യുവതിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് മസാജ് ഡേറ്റിനായി യുവാവ് ഹോട്ടലില്‍ എത്തി. മുറിയില്‍ കയറിയതിന് പിന്നാലെ വാതില്‍ പൂട്ടിയ ശേഷം നാലു പുരുഷന്മാരും രണ്ട് സ്ത്രീകളും ചേര്‍ന്ന് നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ഹോട്ടല്‍ മുറിയുടെ താക്കോല്‍ എടുത്ത ശേഷം സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്യുകയായിരുന്നു.

സ്വദേശിയുടെ പരിചയത്തിലുള്ള സ്ത്രീയുടെ അടുത്തേക്കാണ് പോയതെന്നാണ് യുവാവ് മൊഴി നല്‍കിയിരുന്നത്. ഹോട്ടലില്‍ എത്തിയപ്പോള്‍ ഏതാനും ആഫ്രിക്കന്‍ യുവതികളെയും അവരുടെ കൂട്ടുകാരുമാണ് ഉണ്ടായിരുന്നത്. ഇവര്‍ പഴ്സിലുണ്ടായിരുന്ന 2,900 യുഎസ് ഡോളറും 7000 ഡോളര്‍ വില വരുന്ന വാച്ചും മോഷ്ടിച്ചു. തന്റെ ഹോട്ടല്‍ മുറിയുടെ താക്കോല്‍ എടുത്ത പ്രതികള്‍ ലോക്കറിന്റെ രഹസ്യനമ്ബറും ചോദിച്ചെന്നും യുവാവ് മൊഴി നൽകി.

ALSO READ ;മ​ദ്യ​ല​ഹ​രി​യി​ൽ റെ​യി​ൽ​വേ ട്രാ​ക്ക് മു​റി​ച്ചു ക​ടന്നയാള്‍ക്ക് സംഭവിച്ചത് ; വീഡിയോ കാണാം

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവം സത്യമാണെന്നു പോലീസ് കണ്ടെത്തി. തെറ്റിദ്ധരിപ്പിക്കുക, ലൈംഗിക അതിക്രമം, ബ്ലാക്ക്മെയില്‍, സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറുക തുടങ്ങി നിരവധി കുറ്റങ്ങൾ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തത്. യുവാവ് കബളിപ്പിക്കലിന് ഇരയായ അതേ ഹോട്ടില്‍ നിന്നും തന്നെയാണ് പ്രതികളെയും പിടികൂടിയത്. ഇവരെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ ഹാജരാക്കി. നേരത്തേ നോട്ടപ്പുള്ളികളായിരുന്ന ഇവർ മറ്റു പല കുറ്റങ്ങളിലും പ്രതികളാണെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button