Latest NewsNewsLife Style

മൊബൈല്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധിയ്ക്ക് : നിങ്ങളുടെ ഫോണ്‍ ഓവര്‍ ഹീറ്റ് ആകുന്നുണ്ടോ ? കാരണം ഇതാണ്

എല്ലാവരും വാട്‌സ് ആപ്പിലും ഫെയ്‌സ്ബുക്കിലും യൂട്യൂബിലുമൊക്കെയായി ഫുള്‍ടൈം തിരക്കായിരിക്കും. ഫോണില്‍ തിരക്കിട്ട് വീഡിയോ കാണുമ്പോഴോ,ചാറ്റ് ചെയ്യുമ്പോഴോ ഓക്കെ ചാര്‍ജ് തീര്‍ന്നാല്‍ പിന്നെ കുത്തിയിട്ടായി ഉപയോഗം. ഫോണ്‍ വിളിക്കുന്നതും കുത്തിയിട്ടായിരിക്കും. ഒരു കാരണവശാലും മൈക്രോ യുഎസ്ബി പോര്‍ട്ട് ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുത്. ഇത് സ്മാര്‍ട്ട്ഫോണിന്റെ ബാറ്ററി പ്രകടനത്തേയും ചാര്‍ജ്ജ് സംഭരിക്കുന്നതിനുളള ശേഷിയേയും ബാധിക്കും. അജ്ഞാത നിര്‍മ്മാതാക്കളില്‍ നിന്നുളള കുറഞ്ഞ വിലയുള്ള ചാര്‍ജ്ജറുകളും ഒഴിവാക്കണം.

വ്യതിയാനത്തിനും സംരക്ഷണത്തിനുമായി ഒരു സുരക്ഷാ സംവിധാനവും അവയില്‍ഉള്‍പ്പെടുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇങ്ങനെ സ്മാര്‍ട്ട്ഫോണില്‍ ചാര്‍ജ്ജ് പെട്ടെന്ന് തീരുകയെന്നത് ഏതൊരാളെയും അലട്ടുന്ന കാര്യമാണ്. എന്നാല്‍ ചാര്‍ജ് തീരുന്ന സമയത്ത് കൈയ്യില്‍ കിട്ടുന്ന ചാര്‍ജര്‍ ഏതാണോ അതെടുത്ത് ചാര്‍ജ് ചെയ്യുക എന്നതാണ് നമ്മുടെ രീതി. അറിഞ്ഞോളൂ എല്ലായിപ്പോഴും നമ്മുടെ സ്മാര്‍ട്ട്ഫോണിന്റെ അതേ ചാര്‍ജ്ജര്‍ ഉപയോഗിച്ചു മാത്രമെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ പാടുള്ളു. ഇത് വെറുതെ പറയുന്നതല്ല. ടെക് വിദഗ്ധരുടേതാണ് ഇതേകുറിച്ച് അഭിപ്രായപ്പെട്ടത്.

ഫോണ്‍ അപ്രതീക്ഷിതമായി ചൂടാകുന്നുണ്ടെങ്കില്‍ ഡിസ്പ്ലേ സ്വിച്ച് ഓഫ് ആകുന്നതു വരെ പവര്‍ ബട്ടണ്‍ അമര്‍ത്തിപ്പിടിക്കുക. അതുപോലെ ഒരു കാരണവശാലും ഒരു രാത്രി മുഴുവന്‍ നിങ്ങളുടെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ വയ്ക്കരുത്. ഓവര്‍ ഹീറ്റിങ്ങ് എന്നത് സ്മാര്‍ട്ട്ഫോണ്‍ ബാറ്ററിയെ ബാധിക്കുന്നതാണെന്നും ടെക് വിദഗ്ധര്‍ പറയുന്നു. അഡാപ്ടറിന്റെ പരാജയവും ഫോണ്‍ ബാറ്ററിയും സ്ഥിരമായി നശിപ്പിക്കാന്‍ ഇടയുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു. ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ അതിന്റെ സുരക്ഷാ കേസ് മാറ്റേണ്ടത് വളരെഅത്യാവശ്യമാണ്. അങ്ങനെ ആയാല്‍ ഫോണ്‍ ചൂടാകുന്നത് കുറയും. എല്ലായിപ്പോഴും വേഗത്തില്‍ ചാര്‍ജ്ജാകുന്ന ചാര്‍ജ്ജര്‍ ഫോണിന്റെ ബാറ്ററി അത്ര മികച്ചതല്ലെന്നാണ് അവര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button