ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഹിന്ദുദൈവങ്ങളേയും അധിക്ഷേപിച്ച രണ്ട് പേര്‍ അറസ്റ്റിലായി. സോഷ്യല്‍ മീഡിയയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഉത്തര്‍പ്രദംശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും, ഹിന്ദു ദൈവങ്ങളേയും അധിക്ഷേപിച്ച് പോസ്റ്റുകള്‍ ഇട്ടത്.
മതവിശ്വാസങ്ങളെ ഹനിക്കുന്ന വിധത്തില്‍ മതവികാരം വ്രണപ്പെടുത്തുന്നതിനെതിരെയുള്ള ഐടി നിയമം (ഐപിസി 295 A ) അനുസരിച്ചാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
സഹില്‍, ഇന്‍ഡല്‍ കുമാര്‍, അനില്‍, സണ്ണി കുമാര്‍ എന്നിവരാണ് പ്രധാനമന്ത്രിയേയും ഹിന്ദു ദൈവങ്ങളേയും അധിക്ഷേപിച്ച് ഫോട്ടോകളും വീഡിയോയും അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇതില്‍ സണ്ണിയും അനിലുമാണ് അറസ്റ്റിലായിരിക്കുന്നത്.
Post Your Comments