വിധവയായ ദലിത് സ്ത്രീയെയും പതിനാലുകാരിയായ മകളെയും വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം പീഡിപ്പിച്ചു. ഇതര ജാതിക്കാരുമായുള്ള വസ്തു തർക്കമാണ് ആക്രമണത്തിനു പിന്നിലെന്ന ആരോപണവുമായി ദലിത് സംഘടനാ നേതാക്കൾ രംഗത്തുവന്നു. ചെന്നൈയിൽ ആണ് സംഭവം. പീഡനത്തിനിരയായ പെൺകുട്ടി ജിപ്മെറിൽ ചികിൽസയിലാണ്. വില്ലുപുരത്തെ വെല്ലംപുത്തൂർ ഗ്രാമത്തിലാണു സംഭവം.
അറുപത്തഞ്ചോളം ദലിത് കുടുംബങ്ങൾ താമസിക്കുന്ന കോളനിയിലാണ് അമ്മയും മകളും പീഡനത്തിന് ഇരയായത്. വ്യാഴാഴ്ച രാവിലെ വെള്ളമെടുക്കാൻ എത്താതിരുന്ന ഇവരുടെ വീട്ടിൽ അന്വേഷിച്ചെത്തിയ പരിസരവാസികളാണ് ഇവർ അവശരായി കിടക്കുന്നതു കണ്ടത്. പെൺകുട്ടിയുടെ ഗർഭപാത്രത്തിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വിഷയത്തിൽ കടുത്ത പ്രതിഷേധമാണ് ഉള്ളത്.
Post Your Comments