ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി മാറിയിരിക്കുകയാണ്. ശക്തരായ എതിരാളികള്‍ ഇല്ലാതെ, ഭരണ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന ബിജെപിയ്ക്ക് അടുത്തു നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ തങ്ങളുടെ പ്രവര്‍ത്തന മികവും സ്വാധീനവും വ്യക്തമാക്കാന്‍ ഉള്ള വേദികൂടിയാണ്. അതുകൊണ്ട് തന്നെ മേഘാലയ തിരഞ്ഞെടുപ്പ് ബിജെപിയ്ക്ക് പ്രധാനമാണ്.
രണ്ടു ദിവസങ്ങള്‍ മാത്രമാണ് മേഘാലയ തിരഞ്ഞെടുപ്പിനുള്ളത്. ഈ മാസം 27നാണ് മേഘാലയ തിരഞ്ഞെടുപ്പ്. നിലവില്‍ കോണ്‍ഗ്രസ്സിന്റെ കയ്യിലാണ് ഭരണം. ക്രിസ്ത്യന്‍ മജോറിറ്റിയുള്ള മേഘാലയില്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെയാണ് മേഘാലയിലെ ഭരണം കോണ്‍ഗ്രസ് നേടിയെടുത്തത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒരു രാഷ്ട്രീയ കക്ഷികള്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ ആവുകയും സ്വതന്ത്രനെ മുഖ്യമന്ത്രി ആക്കുകയും ടോസിട്ട് മന്ത്രിമാരെ തിരഞ്ഞെടുക്കുകയും ചെയ്യുന്ന പതിവ് മേഘാലയില്‍ ഉണ്ട്. അതുകൊണ്ട് താനെ ഇത്തവണത്തെ തിരഞ്ഞെടുപ്പിലും പ്രാദേശീക പാര്‍ട്ടികളുടെ പിന്തുണ അനിവാര്യമാണ്.
എതിരാളികളെ നിഷ്‌പ്രഭരാക്കി ബിജെപിയുടെ പടയോട്ടം തുടരുന്നു
ഖാസി, ഗാരോ, ജയന്റിയ കുന്നുകൾ അടങ്ങിയതാണ് മേഘാലയ. ഗോത്രവര്‍ഗ്ഗക്കാര്‍ താമസിക്കുന്ന ഈ പ്രദേശങ്ങളില്‍ ക്രിസ്തുമതക്കാരാണ് കൂടുതല്‍. ക്രിസ്ത്യൻ പുരോഹിതർക്കും പ്രചാരകർക്കും കനത്ത സ്വാധീനമാണ് സാമാന്യജനങ്ങൾക്കിടയിലുള്ളത്. അസം, അരുണാചൽ പ്രദേശ്, മണിപ്പുർ സംസ്ഥാനങ്ങൾ പിടിച്ചെടുത്ത ബിജെപി കേന്ദ്ര ഭരണത്തിന്റെ സ്വാധീനത്തിൽ മികച്ച പ്രചാരണമാണ് നടത്തുന്നത്. എന്നാല്‍ ബിജെപി ന്യൂനപക്ഷവിരുദ്ധരാണെന്ന പ്രചരണവുമായി കോണ്‍ഗ്രസ് രംഗത്തുണ്ട്. ഇതിനെയെല്ലാം മറികടന്നു കൊണ്ട് വിജയം നേടാന്‍ ബിജെപിയ്ക്ക് കഴിയണം. അതിനായി പ്രധാനമന്ത്രി മോദി തന്നെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. വികാര ഭരിതനായി മോദി നടത്തിയ പ്രസംഗം മേഘാലയിലെ ജനങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ ഭൂരിപക്ഷം ബിജെപിയ്ക്ക് ലഭിക്കുമെന്ന് വിശ്വസിക്കാം.
അറുപത് അംഗ നിയമസഭയിൽ 47 സീറ്റിലാണ് ബിജെപി മൽസരിക്കുന്നത്. മേഘാലയയിൽ ബിജെപിക്ക് ഒറ്റ എംഎൽഎ പോലും ഇതുവരെ ഇല്ലെങ്കിലും മോദി തരംഗം വീശിയ 2014ലെ തിരഞ്ഞെടുപ്പ് ബിജെപിക്ക് മേഘാലയില്‍ ശുഭ പ്രതീക്ഷ നല്‍കുന്നു. ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചരണം, ബീഫ് നിയമം തുടങ്ങിയവ തുറുപ്പു ചീട്ടാക്കി കൊണ്ട് ബിജെപിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് അതി ശക്തമായി രംഗത്തുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്സിനുള്ളിലെ പടല പിണക്കങ്ങള്‍ ബിജെപിയ്ക്ക് ഗുണകരമാകും. ഇപ്പോഴത്തെ മുഖ്യമന്ത്രി മുകുൾ സാങ്മയുടെ ഏകാധിപത്യവും പാർട്ടിയിലെ പ്രശ്നങ്ങളും കോൺഗ്രസിനെ അലട്ടുന്ന പ്രശ്നങ്ങളാണ്. പലവട്ടം മുഖ്യമന്ത്രിക്കെതിരെ കേന്ദ്രത്തിനു പരാതി നൽകിയിട്ടുണ്ട്. എന്നാല്‍ നടപടിയുണ്ടായില്ലെന്ന് പല നേതാക്കളും പരസ്യമായി വിമര്‍ശിക്കുന്നുണ്ട്. ഇതെല്ലാം കോണ്‍ഗ്രസ്സിന് തിരിച്ചടിയാകും.
അനിരുദ്ധന്‍
Post Your Comments