ഇരിട്ടി: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഷുഹൈബ് കുടുംബസഹായ ഫണ്ടിലേക്ക് ഷുഹൈബ് കൊലപാതകക്കേസില്‍ അറസ്റ്റിലായ ആകാശിന്റെ പിതാവിന്റെ വകയും സംഭാവന. തില്ലങ്കേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തില്ലങ്കേരി ടൗണില്‍ ബക്കറ്റ് പരിവിലൂടെ സംഭാവന സ്വീകരിക്കുന്നതിനിടയിലാണ് ആകാശിന്റെ പിതാവ് വഞ്ചേരി രവീന്ദ്രനും പങ്കാളിയായത്.
തില്ലങ്കേരി ടൗണിലെ ഹോട്ടലിനുമുന്നില്‍ നിൽക്കുകയായിരുന്നു ആകാശിന്റെ അച്ഛന്. പിരിവ് സംഘം മുന്നിലെത്തിയതോടെ കീശയില്‍നിന്ന് 100 രൂപയെടുത്ത് ഇത് എന്റെവക എന്നുപറഞ്ഞ് ബക്കറ്റിലേക്ക് ഇടുകയായിരുന്നു.തില്ലങ്കേരി പഞ്ചായത്തിലെ ഏക കോണ്‍ഗ്രസ് അംഗം യു.സി.നാരായണന് തന്റെ ഓണറേറിയമായ ഏഴായിരം രൂപ കുടുംബസഹായ നിധിയിലേക്ക് സംഭാവന നല്കി.
Post Your Comments