CinemaLatest NewsIndiaNews

കുടുംബത്തോടൊപ്പം ആടിയും പാടിയും അവസാന നിമിഷങ്ങള്‍ : ശ്രീദേവിക്ക് പ്രണാമങ്ങൾ അർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ ശ്രീദേവി. തമിഴും മലയാളവും കടന്ന് ബോളിവുഡില്‍ എത്തി ലോകത്തിന്റെ ശ്രദ്ധ നേടിയ താരം. അസാധാരണ അഭിനയ മികവു കൊണ്ട് 300-ലധികം സിനിമകളിലൂടെ നടിയുടെ അപ്രതീക്ഷിത വേര്‍പാട്. ദുബായിൽ വിവാഹാഘോഷ ചടങ്ങുകൾക്കെത്തിയതായിരുന്നു ശ്രീദേവി.ബോളിവുഡ് നടന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ശ്രീദേവിയും കുടുംബവും ദുബായില്‍എത്തിയത്.

സൗന്ദര്യവും അഭിനയമികവും കൊണ്ട് ഇന്ത്യന്‍ സിനിമയെ അത്ഭുതപ്പെടുത്തിയ ലേഡി സൂപ്പര്‍ സ്റ്റാര്‍ : ശ്രീദേവി ഇനി ഓർമ്മ

ട്വിറ്ററിൽ ആഘോഷ ചടങ്ങുകളുടെ ചിത്രങ്ങളും ശ്രീദേവി പങ്കുവെച്ചിരുന്നു. ആദിയും പാടിയും ചടങ്ങുകളിൽ സന്തോഷത്തോടെയായിരുന്നു ശ്രീദേവി പങ്കെടുത്തിരുന്നത്. മകള്‍ ജാഹ്നവിയുടെ സിനിമാപ്രവേശമായിരുന്നു ശ്രീദേവിയുടെ വലിയ സ്വപ്നം. കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ധടക് എന്ന സിനിമയിലൂടെ ജാഹ്നവി അരങ്ങേറ്റം കുറിക്കുന്നതു കാണാതെയാണ് താരങ്ങളുടെ രാജ്ഞി ജീവിതത്തിന്റെ തിരശ്ശീലയൊഴിയുന്നത്.  പ്രധാനമന്ത്രി രാഷ്ട്രപതി തുടങ്ങിയവറം മറ്റു പ്രമുഖരും ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറിന് പ്രണാമങ്ങൾ അർപ്പിച്ചു.

ശ്രീദേവി അവസാനമായി പങ്കെടുത്ത ആ ചടങ്ങുകളുടെ ചിത്രം ഇവിടെ കാണാം:

 

shortlink

Related Articles

Post Your Comments

Related Articles


Back to top button