
ദുബായ്: ബോളിവുഡ് നടനും, ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കവെയാണ് ശ്രീദേവിയെ മരണം തേടിയെത്തിയത്.ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ വെച്ചാണ് ശ്രീദേവി മരണമടഞ്ഞത്. ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കാൻ ഭർത്താവ് ബോണി കപൂറും മകളും ശ്രീദേവിക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ മരണസമയത്ത് ശ്രീദേവിക്കൊപ്പം ഭര്‍ത്താവ് ബോണി കപൂറും, ഇളയ മകള്‍ ഖുഷി കപൂറും ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ട് വാര്‍ത്തകള്‍ പുറത്തുവന്നു.
വിവാഹ സത്കാരത്തിനു ശേഷം ബോണി കപൂറും, മകളും തിരികെ മുംബൈയിലേയ്ക്ക് മടങ്ങിപ്പോയതിനു ശേഷമാണ് ശ്രീദേവി അസ്വസ്ഥത പ്രകടിപ്പിച്ചതും ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയതുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ശ്രീദേവി സഹോദരി ശ്രീലതയ്ക്കൊപ്പം ദുബായില്‍ തന്നെ തങ്ങുകയായിരുന്നു. വിവരം അറിഞ്ഞതിനു പിന്നാലെ ഭര്‍ത്താവ് ബോണി കപൂര്‍ സഹോദരന്‍ സഞ്ജയ് കപൂറിനൊപ്പം ദുബായിലേയ്ക്ക് തിരിക്കുകയായിരുന്നു.
Post Your Comments