KeralaLatest NewsNews

ആദിവാസിമേഖലയ്ക്കായി ചെലവഴിച്ച കോടികളുടെ കണക്ക് പുറത്തുവിട്ട് യുവമോര്‍ച്ച; ഇതൊക്കെ എവിടെ പോയി?

തിരുവനന്തപുരം•കഴിഞ്ഞ 18 വർഷത്തിനുള്ളിൽ ഏതാണ്ട് 20,096 .78 കോടി രൂപയാണ് ആദിവാസി മേഖലയ്ക്കായി സര്‍ക്കാരുകള്‍ ചെലവാക്കിയതെന്ന് യുവമോര്‍ച്ച നേതാവ് ആര്‍.എസ് രാജീവ്‌. 2012-13 മുതലുള്ള ഇതിന്റെ വിശദമായ കണക്കുകളും രാജീവ്‌ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്. കേരളത്തിലെ പട്ടികവർഗ ധന വിനിയോഗ ധവളപത്രം അനിവാര്യമാണെന്നും രാജീവ്‌ പറഞ്ഞു.

rs rajeev2013 മുതൽ 2017 വരെ കേന്ദ്ര സർക്കാർ കേരളത്തിലെ ആദിവാസിമേഖലയ്ക്ക് അനുവദിച്ച തുകയും സ്‌ക്കിമും അവർക്കു കിട്ടാതെ പോയത് എന്തുകൊണ്ടാണ്? ആരാണ് ഈതുകയ്ക്കു സോഷ്യൽ ഓഡിറ്റ് നടത്തിയത് ? ഏകദേശം 2 .20 ലക്ഷം ജനവിഭാഗമേ ഈ മേഖലയിൽ കേരളത്തിൽ ഉള്ളു എന്നാണ് കണക്കെന്നും രാജീവ്‌ ചൂണ്ടിക്കാട്ടി.

പ്രബുദ്ധത, പുരോഗമനം എന്നൊക്കെ നാഴികക്ക് നാല്‍പ്പതുവട്ടം വായിട്ടലക്കുന്ന എല്‍.ഡി.എഫ്-യു.ഡി.എഫ് ഭരണത്തിൽ ഭരണകർത്താക്കളിൽ വംശീയതയും ജാതിബോധവും ഭീകരമായി നിലനില്‍ക്കുന്നു എന്നതാണ് യാതാര്‍ത്ഥ്യം. അവര്‍ക്ക് ജാതി പ്രശ്‌നമല്ല. ജാതീയ വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും ചൂഷണങ്ങളും ആണ് പ്രശ്നമെന്നും രാജീവ്‌ ഫേസ്ബുക്കില്‍ കുറിച്ചു.

ആര്‍.എസ്.രാജീവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം കാണാം

കേരളത്തിലെ പട്ടികവർഗ ധന വിനിയോഗ ധവളപത്രം അനിവാര്യം. പ്രബുദ്ധത, പുരോഗമനം എന്നൊക്കെ നാഴികക്ക് നാല്‍പ്പതുവട്ടം വായിട്ടലക്കുന്ന L.D.F – U.D.F ഭരണത്തിൽ ഭരണകർത്താക്കളിൽ വംശീയതയും ജാതിബോധവും ഭീകരമായി നിലനില്‍ക്കുന്നു എന്നതാണ് യാഥാർത്യം അവര്‍ക്ക് ജാതി പ്രശ്‌നമല്ല. ജാതീയ വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും ചൂഷണങ്ങളും ആണ് പ്രശ്നം.

2013 മുതൽ 2017 വരെ കേന്ദ്ര സർക്കാർ കേരളത്തിലെ ആദിവാസിമേഖലയ്ക്ക് അനുവദിച്ച തുകയും സ്‌ക്കിമും അവർക്കു കിട്ടാതെ പോയത് എന്തുകൊണ്ടാണ്? ആരാണ് ഈതുകയ്ക്കു സോഷ്യൽ ഓഡിറ്റ് നടത്തിയത് ? ഏകദേശം 2 .20 ലക്ഷം ജനവിഭാഗമേ ഈ മേഖലയിൽ കേരളത്തിൽ ഉള്ളു എന്നാണ് കണക്ക്.

2014 -15 4792 കോടി
2015 -16 4800 കോടി
2016 -17 4794 കോടി ഏതാണ് കണക്ക്…
കേരള ബഡ്ജറ്റ് 2018 460 .78 കോടി വകയിരുത്തി
കേരള ബഡ്ജറ്റ് 2017 എസ് സി / എസ് ടി വിഭാഗക്കാര്‍ക്ക് 574 കോടി
കേരള ബഡ്ജറ്റ് 2016 ജനസംഖ്യയുടെ 2 .61 %
കേരള ബഡ്ജറ്റ് 2015 460 .78 കോടി & അട്ടപ്പാടിയിൽ മുട്ടയുത്പാദനം വർധിപ്പിക്കാൻ രണ്ട് കോടി.

ഇങ്ങനെ പോകുന്നു കണക്കുകൾ. കഴിഞ്ഞ 18 വർഷത്തിനുള്ളിൽ ഏതാണ്ട് 20,096 .78 കോടി രൂപയാണ് മണ്ണിന്റെ മക്കളെ സഹായിക്കുവാൻ വേണ്ടി ചെലവാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button