Latest NewsNewsInternational

ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട 10 പേര്‍ക്ക് തടവ് ശിക്ഷ

റബാത്: ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട 10 പേര്‍ക്ക് തടവ് ശിക്ഷ. മൊറോക്കോയില്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പത്ത് പേര്‍ക്കാണ് തടവു ശിക്ഷ ലഭിച്ചത്. അതേസമയം ഒന്നിലേറെ കേസുകളില്‍ മുഖ്യപ്രതിയായ ആള്‍ക്ക് 12 വര്‍ഷമാണ് തടവ് ശിക്ഷയും വിധിച്ചു. അറസ്റ്റിലായ മറ്റ് പ്രതികള്‍ക്ക് നാലു മുതല്‍ 10 വര്‍ഷം വരെയാണ് തടവ്.

Also Read : സംസ്ഥാനത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കുന്നത് പിണറായി സര്‍ക്കാര്‍ : നിലപാട് വ്യക്തമാക്കി കെ.സുരേന്ദ്രന്‍

സിറിയയിലെയും ഇറാക്കിലെയും പ്രശ്‌നബാധിത മേഖലകളിലേക്ക് യുവാക്കളെ കയറ്റി അയക്കുകയായിരുന്നു ഇവര്‍ പ്രധാനമായും ചെയ്തിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇത്തരത്തില്‍ പ്രശ്‌നബാധിത മേഖലകളിലേക്ക് ആക്രമണങ്ങള്‍ക്ക് അയച്ചിരുന്ന യുവാക്കള്‍ക്ക് ഇവര്‍ പരിശീലനവും നല്‍കിയിരുന്നുവെന്നാണ് വിവരം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button