കൊച്ചി : ക്ഷേത്ര ശാന്തിമാർ ഭക്തരില്‍ നിന്നും ദക്ഷിണ വാങ്ങുന്നത് അഴിമതിയും ക്രമക്കേടുമായി കാണാനാകില്ലെന്ന് ഹൈക്കോടതി. ചരടു ജപിച്ച് നല്‍കിയതിന് 20 രൂപ ദക്ഷിണ വാങ്ങിയെന്ന പേരില്‍ മേല്‍ശാന്തിയെ പുറത്താക്കിയതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിധി.
വടക്കാഞ്ചേരി മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തില്‍ നിന്നു പുറത്താക്കിയ മേല്‍ശാന്തി സുരേഷ് എംബ്രാന്തിരിയെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. തന്നെ പുറത്താക്കിയതിനെതിരെ സുരേഷ് നല്‍കിയ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ചാണ് ഇടക്കാല ഉത്തരവ് നല്‍കിയത്.
Read also:ഈ രാജ്യത്തേക്കുള്ള ഡ്രൈവിങ് ലൈസന്‍സ് ഇനിമുതൽ കേരളത്തില്‍നിന്ന്
ഭക്തര്‍ ഇഷ്ടപ്രകാരം മേല്‍ശാന്തിയ്ക്ക് നല്‍കുന്ന ദക്ഷണ അഴിമതിയായി കാണേണ്ടെന്ന 2011ല്‍ ഒരു കേസില്‍ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഫെബ്രുവരി 14നാണ് ശാന്തിയെ ദേവസ്വം ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തത് .
Post Your Comments