Latest NewsKeralaNews

കെ എം മാണി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി സിപിഎം എന്തും നല്‍കുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കെ.എം മാണിയെ ഇടതു മുന്നണിയിലെത്തിക്കണമെന്ന ആവശ്യം സിപിഎമ്മില്‍ ശക്തമാവുകയാണ്. മാത്രമല്ല മാണിക്ക് ധനവകുപ്പ് പോലും നല്‍കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര ഏജന്‍സി വിലയിരുത്തി. ഉപതെരഞ്ഞെടുപ്പിലെ സാധ്യതകളെ കുറിച്ച് ഇന്റലിജന്‍സ് ബ്യൂറോ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണിതുള്ളത്. എന്നാല്‍ സിപിഐയുടെയും സ്വന്തം പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെയും എതിര്‍പ്പ് അവഗണിച്ച് സിപിഎം മാണിയെ ഉള്‍ക്കൊള്ളുമെന്ന് ഉറപ്പിക്കാനികില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സി.പി.ഐയുടെ എതിര്‍പ്പ് അവഗണിച്ചും മാണിയുടെ മുന്നണിപ്രവേശവുമായി സി.പി.എം. മുന്നോട്ടുപോകുന്നത് ഇപ്പോഴത്തെ രാഷ്്രടീയ സാഹചര്യം പരിഗണിച്ചാണെന്നു രഹസ്യ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മാണിയുടെ പ്രവേശനം എല്‍.ഡി.എഫില്‍ ചര്‍ച്ചയാകുന്നതുപോലും നല്ലൊരു ചുവടുവയ്പാണെന്നാണു സി.പി.എം. കരുതുന്നതത്രേ.

അതേസമയം ബാര്‍ കോഴക്കേസ് നേരിട്ട മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതില്‍നിന്നു തടഞ്ഞ തങ്ങള്‍ ഇനിയെങ്ങനെ മാണിയുടെ ബജറ്റവതരണത്തിനു കൈയടിക്കുമെന്നു സി.പി.എമ്മിനുള്ളില്‍നിന്നുതന്നെ ചോദ്യമുയരുന്നുണ്ട്. ചെങ്ങന്നൂരിലെ തോല്‍വി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കു പ്രതിഫലിക്കുമെന്ന് ഇവരും സമ്മതിക്കുന്നു. ധനവകുപ്പ് എന്നതിലപ്പുറം വേറൊരു സ്ഥാനവും മാണിക്കു മുന്നില്‍ വയ്ക്കാനില്ല. എന്നാല്‍ തോമസ് ഐസക്കിനെ മാറ്റി മാണിയെ ധനമന്ത്രിയാക്കുന്നതു സി.പി.എമ്മിനുള്ളില്‍ വലിയ അസ്വസ്ഥതയ്ക്ക് ഇടയാക്കും. അതിനാല്‍ മകന്‍ ജോസ് കെ മാണിയെ മന്ത്രിസഭയിലെടുത്ത് മറ്റൊരു വകുപ്പു നല്‍കുന്നതിനെക്കുറിച്ചും ആലോചനയുണ്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button