Latest NewsNewsFootballSports

നിര്‍ണായക മത്സരത്തില്‍ പെനാല്‍റ്റി പാഴാക്കി, പ്ലേ ഓഫ് കാണാതെ ബ്ലാസ്റ്റേഴ്‌സ് പുറത്തേക്ക്

കൊച്ചി: സ്വന്തം ആരാധകരുടെ മുന്നില്‍ നിര്‍ണായക മത്സരത്തില്‍ സമനില വഴങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അവസാന ഹോം മത്സരത്തില്‍ ലഭിച്ച ഒരു പെനാല്‍റ്റിയും ബ്ലാസ്റ്റേഴ്‌സ് പാഴാക്കി. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

52-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരം പെക്കൂസണ്‍ ആണ് എടുത്തത്. എന്നാല്‍ ചൈന്‌നൈ ഗോളി കരണ്‍ജിത്ത് സിങ്ങ് കിടിലന്‍ ഡൈവിലൂടെ പന്ത് തട്ടി അകത്തുകയായിരുന്നു. മുന്നേറ്റനിരതാരം ബാല്‍ഡ്വിന്‍സണെ ക്വാര്‍ട്ടില്‍ വെച്ച് ഫൗള്‍ ചെയ്തതിനാണ് ബ്ലാസ്റ്റേഴ്സിന് പെനാല്‍റ്റി ലഭിച്ചത്. ബോക്സിലൂടെ മുന്നേറിയ ബാല്‍ഡ്വിന്‍സണെ ടാക്കിള്‍ ചെയ്ത് വീഴ്ത്തുകയായിരുന്നു. എന്നാല്‍, പെനാല്‍റ്റി എടുത്ത പെക്കൂസണ് പിഴച്ചതോടെ ബ്ലാസ്റ്റേഴ്സിനത് കനത്ത തിരിച്ചടിയായി.

മത്സരത്തിന്റെ ആദ്യ പകുതി മുതല്‍ കേരള ബ്ലാസ്റ്റേഴ്സ് നിരന്തരം ചെന്നൈയിന്‍ ഗോള്‍മുഖത്ത് ഭീഷണി മുഴക്കിയെങ്കിലും കരണ്‍ജിത്തിന്റെ നിര്‍ണായക സേവുകള്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ മോഹങ്ങള്‍ക്ക് തടയിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button