KeralaLatest NewsNews

തിങ്കളാഴ്ച്ച ഹർത്താൽ ആഹ്വാനം

ചാ​രും​മൂ​ട്(​ആ​ല​പ്പു​ഴ): റ​ബ​ര്‍ വ്യാ​പാ​രി ജീ​വ​നൊ​ടു​ക്കിയതിനെ തുടർന്ന് തിങ്കളാഴ്ച മാവേലിക്കരയിൽ ഹർത്താൽ. വ​ന്‍ തു​ക നി​കു​തി അ​ട​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള വാ​ണി​ജ്യ നി​കു​തി വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ് ല​ഭി​ച്ചതിനെ തുടർന്ന് നൂ​റ​നാ​ട് പാ​ല​മേ​ല്‍ ഉ​ള​വു​ക്കാ​ട് പൊ​യ്ക​യി​ല്‍ റ​ബ​ര്‍ വ്യാ​പാ​രി​യാ​യി​രു​ന്ന ബി​ജു​രാ​ജ് (38) ആണ് ആത്മഹത്യ ചെയ്തത്. റബറിന്റെ വില തകർച്ചയെ തുടർന്ന് ഇദ്ദേഹം റബർ വ്യാപാരം ഉപേക്ഷിച്ചിരുന്നു. എ​ന്നാ​ല്‍ വ്യാ​പാ​രം ന​ട​ത്തി​യ 2013-14 കാ​ല​യ​ള​വി​ല്‍ 68,90,695 രൂ​പ​യു​ടെ ക​ച്ച​വ​ടം ന​ട​ന്നെ​ന്നും ഇ​തി​നു​ള്ള നി​കു​തി ഉ​ട​ന്‍ അ​ട​യ്ക്ക​ണ​മെ​ന്നും ആവശ്യപ്പെട്ട് ബി​ജു​രാ​ജി​ന് ക​ഴി​ഞ്ഞ ദി​വ​സം വാ​ണി​ജ്യ നി​കു​തി വ​കു​പ്പി​ല്‍​നി​ന്നു നോ​ട്ടീ​സ് ല​ഭി​ച്ചു.

ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സെയിൽസ് ടാക്സ് ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടർന്നാണ് ബി​ജു​രാ​ജ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നും കു​റ്റക്കാർക്കെതിരെ ന​ട​പ​ടി വേ​ണ​മെ​ന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി തിങ്കളാഴ്ച മാവേലിക്കരയിൽ ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുകയാണ്. രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെ കടകൾ അടച്ചു ഹർത്താൽ ആചരിക്കാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button