Latest NewsNewsFootballSports

ജയിച്ചില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത

കൊച്ചി: പെനാല്‍റ്റി നഷ്ടപ്പെടുത്തി നിര്‍ണായക മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയോട് സമനില വഴങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിലെ സെമി പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്സിനെ തേടി ഒരു സന്തോഷ വാര്‍ത്ത. മത്സരത്തിലെ എമര്‍ജിങ് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌ക്കാരം സ്വന്തമാക്കിയത് ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം ലാല്‍ റുവാത്താരയ്ക്ക്.

ഒരു മത്സരത്തിലെ സസ്പെന്‍ഷന് ശേഷം തിരിച്ചെത്തിയ റുവാത്താര ചെന്നൈയിന്‍ എഫ്സിക്കെതിരേ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളിലെല്ലാം റുവാത്താരയുടെ സാന്നിധ്യം നിര്‍ണായകമായിരുന്നു.

shortlink

Post Your Comments


Back to top button