ലക്നൗ: ഉത്തര്‍പ്രദേശില്‍ സൈക്കിളില്‍ മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാന്‍ പോയ 18 കാരിയെ അജ്ഞാതര്‍ തീ കൊളുത്തി കൊന്നു. ശരീരമാസകലം പൊളളലേറ്റ പെണ്‍കുട്ടിയുടെ മൃതദേഹം ഗ്രാമത്തിന് പുറത്താണ് കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തായി പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന സൈക്കിളും കണ്ടെത്തി. ‘വൈകിട്ട് 4.30 ഓടെയാണ് പെണ്‍കുട്ടി സൈക്കിളില്‍ പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോയത്. കുറച്ചു കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി മരിച്ച വിവരം വീട്ടുകാര്‍ അറിഞ്ഞു.
സംഭവ സ്ഥലത്തെത്തിയ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയെ ജീവനോടെയാകാം കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ സൈക്കിളും ചെരുപ്പും കണ്ടാണ് മകളാണെന്ന് മനസ്സിലാക്കിയത്’ മുതിര്‍ന്ന പൊലീസ് ഓഫീസര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ കരച്ചില് കേട്ടാണ് സംഭവസ്ഥലത്ത് എത്തിയത്. പക്ഷേ അപ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു. അവള്‍ക്ക് ശത്രുക്കള്‍ ആരും ഇല്ലായിരുന്നുവെന്ന് ഗ്രാമവാസി പറഞ്ഞു.
Post Your Comments