KeralaLatest NewsNews

സംസ്ഥാന സെക്രട്ടറിയുടെ വരമ്പത്ത് കൂലിക്ക് ശേഷം ജനറല്‍ സെക്രട്ടറി യെച്ചൂരിയും കൊലക്കത്തിയെ ന്യായീകരിക്കുന്നു

തൃശൂര്‍: സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ ന്യായീകരിചച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. കേരളത്തില്‍ സിപിഎം നടത്തുന്നത് പ്രതിരോധവും ചെറുത്തുനില്‍പ്പുമാണ്. പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ നോക്കിനില്‍ക്കില്ല. തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് യെച്ചൂരി പറഞ്ഞു.

ഇതോടെ കണ്ണൂരിലെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ യെതച്ചൂരിയില്‍ നിന്നും സമാധാന സന്ദേശം പ്രതീക്ഷിച്ചവര്‍ നിരാശരായി. അക്രമരാഷ്ട്രീയം സിപിഎം നയമല്ല എന്നുപറഞ്ഞ യെച്ചൂരി പക്ഷേ കേരളത്തില്‍ സിപിഎം നടത്തുന്ന കൊലകളെ പ്രതിരോധമെന്ന പേരില്‍ ന്യായീകരിക്കുകയായിരുന്നു. കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നാണ് പാര്‍ട്ടി നിലപാട്. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് തന്ത്രപരമായ നീക്കുപോക്കുകളാവാം. ബിജെപിയെ തോല്‍പ്പിക്കുക എന്നതിനാണ് പ്രാധാന്യം എന്നും അദ്ദേഹം പറഞ്ഞു.

also read: സി.പി.എം വെല്ലുവിളികള്‍ നേരിടുന്ന നാളുകളെന്ന് സീതാറാം യെച്ചൂരി

സിപിഎമ്മും ഇടതുപക്ഷവും ശക്തിപ്പെടുക എന്നതോടൊപ്പം ബിജെപി വിരുദ്ധ ജനാധിപത്യ ശക്തികളെ ഒരുമിപ്പിക്കുകയും ചെയ്യണം. പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രക്കമ്മിറ്റി അംഗീകരിച്ച കരട് റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള ധാരണയും വേണ്ടെന്ന കേരളഘടകത്തിന്റെ നിലപാടിന് വിരുദ്ധമാണ് ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായം. ബിജെപിയെയും ആര്‍എസ്എസിനേയും കടന്നാക്രമിക്കുന്നതായിരുന്നു യെച്ചൂരിയുടെ ഒന്നരമണിക്കൂര്‍ പ്രസംഗം. അതേസമയം കോണ്‍ഗ്രസിനെതിരെ ഒരു വാക്കുപോലും പ്രസംഗത്തിലുണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button