Latest NewsIndiaNews

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ പോലീസ് റെയിഡ്

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ പോലീസ് റെയിഡ്. ചീഫ് സെക്രട്ടറി അൻഷുപ്രകാശിനെ എഎപി എംഎൽഎമാർ മർദിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് റെയിഡ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയിൽ റെയിഡ് തുടങ്ങിയതായും, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും അഡിഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഹരീന്ദ്ര കുമാർ സിങ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച്ച കെജ്രിവാളിന്റെ വസതിയിൽ വെച്ച് തന്നെ എഎപിയുടെ എംഎൽഎമാരായ അമാനത്തുള്ള ഖാനും പ്രകാശ് ജാര്‍വാള്‍ എന്നിവർ മദിച്ചതായും സംഭവം കെജ്രിവാൾ കണ്ടതായും അൻഷുപ്രകാശ് ആരോപിച്ചിരുന്നു. ഒരു കൂടിക്കാഴ്ച്ചക്കായി മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയപ്പോഴായിരുന്നു സംഭവമെന്നും അൻഷുപ്രകാശ് പറഞ്ഞിരുന്നു.

also read:പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ വ്യവസായിക്ക് പിന്നീട് സംഭവിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button