Latest NewsKeralaNews

മൂന്നാഴ്ച മുന്‍പുള്ള പി.ജയരാജന്റെ എഫ്ബി പോസ്റ്റില്‍ ഷുഹൈബോ? സി.പി.ഐയുടെ വാദങ്ങള്‍ പൊളിയുമ്പോള്‍

കണ്ണൂര്‍: എടയന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവു ഷുഹൈബിന്റെ മരണത്തിനു മൂന്നാഴ്ച മുന്‍പു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പോസ്റ്റ്. ഇതോടെ സി.പി.ഐയുടെ വാദങ്ങള്‍ പൊളിയുന്നു. ഷുഹൈബിന്റെ കൊലപാതകത്തിലേക്കു നയിച്ചുവെന്നു പൊലീസ് തന്നെ പറയുന്ന എടയന്നൂരിലെ വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു, ഷുഹൈബിെജനുവരി 12ന് എടയന്നൂര്‍ സ്‌കൂളിലെ എസ്എഫ്‌ഐകെഎസ്യു സംഘര്‍ഷത്തെത്തുടര്‍ന്നു സിപിഎംയൂത്ത് കോണ്‍ഗ്രസ് സംഘട്ടനവും അടുത്ത ദിവസം ഹര്‍ത്താലുമുണ്ടായി. ആ സംഭവങ്ങളുമായി ബന്ധപ്പെട്ടു ഷുഹൈബ് ഉള്‍പ്പെടെ നാലു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രണ്ടു സിപിഎം പ്രവര്‍ത്തകരും അറസ്റ്റിലാവുകയും ചെയ്തു. സിപിഎമ്മിന്റെ പ്രത്യേക സേനയാണ് എടയന്നൂരിലെ അക്രമത്തിനു പിന്നിലെന്നാരോപിച്ചു ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രസ്താവന ഇറക്കിയിരുന്നു. അതിനു പ്രതികരണമായാണു പി.ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ ജനുവരി 17നു പോസ്റ്റിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button