കണ്ണൂര്‍: സിപിഎം ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനോട് പകയുണ്ടായിരുന്നെന്നും യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ പ്രവര്‍ത്തകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷുഹൈബിനോടു സിപിഎമ്മിനുള്ള രാഷ്ട്രീയ വിരോധവും കുടിപ്പകയും അസഹിഷ്ണുതയുമാണു കൊലപാതകത്തിനു കാരണമെന്നും വെളിപ്പെടുത്തി മാതാപിതാക്കളായ സി.പി.മുഹമ്മദ്, എസ്.പി.റസിയ. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
also Read : ഷുഹൈബിനെ വെട്ടികൊലപ്പെടുത്തിയ ആയുധം പ്രത്യേകതരത്തിലുള്ളത് : ആയുധം അതിമാരകം
ഷുഹൈബിന്റെ കൊലപാതകത്തെ, സ്ഥലം എംഎല്‍എയും സിപിഎം നേതാവുമായ ഇ.പി.ജയരാജന്‍ ഇതുവരെ അപലപിക്കാന്‍പോലും തയാറാവാത്തതില്‍ അതിയായ ദു:ഖമുണ്ടെന്നും കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ മുഖ്യമന്ത്രിയെ കണ്ടു നിവേദനം നല്‍കിയതിനു ശേഷം മാത്രമാണു മുഖ്യമന്ത്രി മൗനം വെടിഞ്ഞു പ്രസ്താവനയിറക്കിയതെന്നും നിവേദനത്തില്‍ വ്യക്തമക്കുന്നു.
പരിസരത്തെ വിദ്യാര്‍ഥികളെയും യുവജനങ്ങളെയും സംഘടിപ്പിക്കുകയും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയും ചെയ്തതിനു ഷുഹൈബിനോടു സിപിഎമ്മിന്റെ ജില്ലാ നേതാക്കള്‍ക്കും പ്രാദേശിക നേതാക്കള്‍ക്കും പകയുണ്ടായിരുന്നു. കൊല നടന്ന് ഒന്‍പതു ദിവസം കഴിഞ്ഞിട്ടും അന്വേഷണം ഇഴയുകയാണെന്നും അവര്‍ ആരോപിച്ചു.
Post Your Comments