KeralaNews

“തന്നെ ക്രൂരമായി മർദ്ദിച്ചെന്ന്‍” മധുവിന്റെ മരണ മൊഴി

പാലക്കാട് ; മർദ്ദനമേറ്റ് മരിച്ച ആദിവാസി യുവാവ് മധുവിന്റെ മൊഴി പുറത്ത്. ഏഴു പേർ ചേർന്ന് തന്നെ ക്രൂരമായി മർദ്ദിച്ചെന്നു മരിക്കുന്നതിന് മുൻപ് മധു പോലീസിന് മൊഴി നൽകി. ഹുസൈൻ,മാത്തച്ചൻ,മനു,അബ്ദുൾ റഹ്മാൻ,അബ്ദുൾ ലത്തീഫ്,അബ്ദുൾ കരീം,ഉമർ എന്നിവരുടെ പേരാണ് മധു പറഞ്ഞത്. എഫ്ഐആറിൽ ആണ് ഈ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം മധുവിന്റെ പോസ്റ്റ്മോർട്ടം നടപടികള്‍ നാളത്തേക്ക് മാറ്റി.

Also Read ;ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം ; നാളെ ഹര്‍ത്താല്‍

മധുവിന്റെ അസ്വാഭാവിക മരണത്തില്‍ പ്രതിഷേധം കനക്കുന്ന സ്ഥിതിയാണ് നില കൊള്ളുന്നത്. ആദിവാസി ഊരുകളില്‍ നിന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികളെ പിടികൂടിയശേഷം മാത്രം പോസ്റ്റ്മോര്‍ട്ടം നടത്തിയാല്‍ മതിയെന്ന് പറഞ്ഞ് മധുവിന്റെ മൃതദേഹം കൊണ്ടുപോയ ആംബുലന്‍സ് അഗളിയില്‍ തടയുക വരെ ചെയ്തു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മന്ത്രി എ കെ ബാലന്‍ നാളെ അട്ടപ്പാടി സന്ദര്‍ശിക്കും. കൂടാതെ സംഭവത്തില്‍ പ്രതിഷേധിച്ചു ബിജെപിയും യുഡിഎഫും നാളെ മണ്ണാര്‍ക്കാട് താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button