കൊച്ചി: ചങ്ക് പറിച്ചുകൊടുക്കാന്‍ നില്ക്കുന്ന സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് ജീവന് മരണ പോരാട്ടം. പ്ലേ ഓഫ് സാധ്യത നില നിര്‍ത്തണമെങ്കില്‍ ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിച്ചേ പറ്റൂ. അവസാന ഹോം മത്സരത്തില്‍ ചെന്നൈയിന് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.
അവസാന നാലില്‍ നിന്ന് അധികം അകലെയല്ല കേരള ബ്ലാസ്റ്റേഴ്സ്. ജംഷഡ്പൂരും ഗോവയും ഈയാഴ്ച ജയം കൈവിട്ടതോടെ മഞ്ഞപ്പട വീണ്ടും പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. എങ്കിലും ഇന്ന് തോറ്റാല്‍ ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ കിരീടപ്രതീക്ഷകള്‍ എന്നന്നേക്കുമായി അവസാനിപ്പിക്കാം.
24 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം ബംഗളൂരുവിന്റെ തട്ടകത്തിലാണ്. ചെന്നൈയില്‍ വിനീതിന്റെ അവസാന മിനിറ്റ് ഗോളില്‍ രക്ഷപ്പെട്ട പ്രകടനത്തേക്കാള്‍ ഏറെ മെച്ചപ്പെട്ടത് ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നല്‍കും.
പ്ലേ ഓഫിന് അരികെ തന്നെയാണ് ചെന്നൈയിന് എഫ്സിയും. ജേജേ ലക്ഷ്യം കാണാതിരുന്ന കഴിഞ്ഞ 4 മത്സരങ്ങളില്‍ ഒരു ഗോള്‍ വീതമേ ചെന്നൈക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നുള്ളൂ. നിലവില്‍ 29 പോയിന്റുമായി രണ്ടാം സ്ഥാനത്തുളള ചെന്നൈയ്ക്ക് ഇന്ന് തോറ്റാലും ആദ്യനാലില്‍ തുടരാം.
Post Your Comments